< Back
International Old
അടിയന്തരാവസ്ഥയില്‍ മലക്കം മറിഞ്ഞ്  ട്രംപ്
International Old

അടിയന്തരാവസ്ഥയില്‍ മലക്കം മറിഞ്ഞ് ട്രംപ്

Web Desk
|
12 Jan 2019 8:39 AM IST

ഡെമോക്രാറ്റുകള്‍ക്ക് മുന്‍തൂക്കമുള്ള അമേരിക്കന്‍ കോണ്‍ഗ്രസ് മെക്സിക്കന്‍ മതിലിന് പണം അനുവദിക്കാത്തതിനെ തുടര്‍ന്ന് ഡിസംബര്‍ 22-നാണ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് രാജ്യത്തെ ട്രഷറികള്‍ ഭാഗികമായി അടച്ചത്

അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ മലക്കം മറിഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുന്നതിന് പണം അനുവദിച്ചില്ലെങ്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് നിരന്തരം ഭീഷണി മുഴക്കിയിരുന്ന ട്രംപ് ആ നിലപാടില്‍ നിന്നും പിന്നോക്കം പോയി. ഉടന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കില്ലെന്നും ട്രംപ് പറഞ്ഞു.

ഡെമോക്രാറ്റുകള്‍ക്ക് മുന്‍തൂക്കമുള്ള അമേരിക്കന്‍ കോണ്‍ഗ്രസ് മെക്സിക്കന്‍ മതിലിന് പണം അനുവദിക്കാത്തതിനെ തുടര്‍ന്ന് ഡിസംബര്‍ 22-നാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രാജ്യത്തെ ട്രഷറികള്‍ ഭാഗികമായി അടച്ചത്. എട്ട് ലക്ഷത്തോളം ഉദ്യോഗസ്ഥരെയാണ് ഈ ട്രഷറി സ്തംഭനം ബാധിച്ചത്. ഇത് അവസാനിപ്പിക്കാന്‍ വിവിധ ഇടപെടലുകള്‍ വിവിധ കക്ഷികള്‍ നടത്തുന്നുണ്ടെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. 5.7 ബില്യണ്‍ ഡോളര്‍ മതിലിനായി വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ട്രംപ്. ഇല്ലെങ്കില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന ഭീഷണിയുമായി കഴിഞ്ഞ ദിവസം വരെ രംഗത്തെത്തിയിരുന്നു.. അതില്‍ നിന്ന് ഭിന്നമായ നിലപാടാണ് ട്രംപ് ഇപ്പോള്‍ സ്വീകരിക്കുന്നത്. മതിലിനെ ചൊല്ലി ഇപ്പോള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കില്ലെന്ന് ട്രംപ് പറഞ്ഞു.

ഭാഗിക ട്രഷറി സ്തംഭനം അവസാനിപ്പിക്കാന്‍ യുഎസ് കോണ്‍ഗ്രസ് ഇടപെടെട്ടെയാണ് ട്രംപിന്റെ നിലപാട്. കൂടുതല്‍ കടുത്ത കുടിയേറ്റ നിയന്ത്രണങ്ങള്‍ ആലോചനയിലുണ്ടെന്നും മതിലിന് പണം ലഭിച്ച ശേഷം മാത്രമേ അത് പരിഗണിക്കൂവെന്നും ട്രംപ് പറഞ്ഞു. അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ നിസാരവത്സകരിക്കുന്ന മാധ്യമങ്ങളെ കടുത്ത ഭാഷയിലാണ് ട്രംപ് വിമര്‍ശിച്ചത്.

അതിര്‍ത്തി സുരക്ഷയുമായി ബന്ധപ്പെട്ട് വൈറ്റ്ഹൌസില്‍ നടന്ന യോഗത്തിലാണ് ട്രംപ് മാധ്യമങ്ങളെ ശകാരിച്ചത്.

Similar Posts