< Back
International Old
ട്രംപും കിംജോങ് ഉന്നും വീണ്ടും കൂടിക്കാഴ്ച നടത്തും 
International Old

ട്രംപും കിംജോങ് ഉന്നും വീണ്ടും കൂടിക്കാഴ്ച നടത്തും 

Web Desk
|
19 Jan 2019 8:34 AM IST

ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഫെബ്രുവരി അവസാനം കൂടിക്കാഴ്ച നടത്തും.

ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഫെബ്രുവരി അവസാനം കൂടിക്കാഴ്ച നടത്തും. ഉത്തര കൊറിയന്‍ വക്താവ് കിങ് യോങ് ചോലുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ട്രംപ്-കിം രണ്ടാം ഉച്ചകോടിക്ക് സാധ്യത തേടിയാണ് ഉത്തരകൊറിയന്‍ പ്രസിഡന്റിന്റെ വലം കൈയും വര്‍ക്കേ‌ഴ്സ് പാര്‍ട്ടി വൈസ് ചെയര്‍മാനുമായ കിം യോങ് ചോല്‍ അമേരിക്കയിലെത്തിയത്.

വൈറ്റ് ഹൗസില്‍ വെച്ച് ട്രംപുമായി ചോല്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് കിം ജോങ് ഉന്നുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ട്രംപ് അറിയിച്ചത്. ഫെബ്രുവരി മാസം അവസാനത്തോടെ ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കൂടിക്കാഴ്ചയുടെ വേദി വ്യക്തമാക്കിയിട്ടില്ല. ഉച്ചകോടിക്ക് വിയറ്റ്നാം വേദിയാകാനാണ് സാധ്യത.

കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചക്ക് തയ്യാറാണെന്നും ഫെബ്രുവരി അവസാനത്തോടെ ചര്‍ച്ച നടത്തുമെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ട്രംപും കിമ്മുമായി ആദ്യമായ് കൂടിക്കാഴ്ച നടത്തിയത് സിംഗപൂരിലാണ്. ആദ്യ കൂടിക്കാഴ്ചയില്‍ ലോക സമാധാനവും ആണവ കരാറുകളും യുദ്ധവും വിഷയമായിരുന്നു. എന്നാല്‍ ചര്‍ച്ച ഫലപ്രദമായില്ലെന്ന വിമര്‍ശനവും നിലനില്‍ക്കുന്നുണ്ട്. ഫെബ്രുവരിയില്‍ നടക്കുന്ന ചര്‍ച്ചകളിലും ആണവ ആയുധങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചര്‍ച്ചയാവാനാണ് സാധ്യത.

Similar Posts