< Back
International Old
ഇറാഖില്‍ സെെനിക ക്യാംപ് സ്ഥാപിക്കാനുള്ള അമേരിക്കന്‍ നീക്കത്തിനെതിരെ ഷിയാ നേതാവ്
International Old

ഇറാഖില്‍ സെെനിക ക്യാംപ് സ്ഥാപിക്കാനുള്ള അമേരിക്കന്‍ നീക്കത്തിനെതിരെ ഷിയാ നേതാവ്

Web Desk
|
7 Feb 2019 8:27 AM IST

ഇറാഖില്‍ നിന്നുകൊണ്ട് അയല്‍ രാജ്യമായ ഇറാനെ നിരീക്ഷിക്കുന്നതിനായി സൈനിക താവളം സ്ഥാപിക്കാനാണ് അമേരിക്കയുടെ നീക്കം

ഇറാഖില്‍ സൈനിക ക്യാംപ് സ്ഥാപിക്കാനുള്ള അമേരിക്കയുടെ നീക്കത്തിനെതിരെ ഇറാഖിലെ മുതിര്‍ന്ന ഷിയാ നേതാവ് ആയത്തുള്ള അലി അല്‍ സിസ്താനി. സൈനികത്താവളം സ്ഥാപിക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ പല തരത്തിലുള്ള വിമര്‍ശനം ഉയര്‍ന്നുകൊണ്ടിരിക്കെയാണ് നീക്കത്തെ തള്ളിപ്പറഞ്ഞുകൊണ്ട് ഷിയ നേതാവ് രംഗത്തെത്തിയത്.

ഇറാഖില്‍ നിന്നുകൊണ്ട് അയല്‍ രാജ്യമായ ഇറാനെ നിരീക്ഷിക്കുന്നതിനായി സൈനിക താവളം സ്ഥാപിക്കാനാണ് അമേരിക്കയുടെ നീക്കം. ഈ തീരുമാനത്തിനെതിരെ ഇതിനകം പല എതിര്‍പ്പുകളും ഉയര്‍ന്നിട്ടുണ്ട്. ഇതിലേക്കാണ് ഇപ്പോള്‍ ഇറാഖിലെ മുതിര്‍ന്ന ഷിയാ നേതാവായ ആയത്തുള്ള അലി അല്‍ സിസ്താനിയുടെ വിമര്‍ശനവും കൂട്ടിച്ചേര്‍ക്കപ്പെടുന്നത്. അമേരിക്കയുടെ നീക്കത്തെ തള്ളിപ്പറയുകയാണ് അദ്ദേഹം.

അയല്‍ രാജ്യങ്ങളുമായി മികച്ചതും സന്തുലിതവുമായ ബന്ധമാണ് ഇറാഖ് ആഗ്രഹിക്കുന്നതെന്നും, അത് ഇരു കൂട്ടരുടെയും ഒരുപോലെയുള്ള താത്പര്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതിന് പുറമെയുള്ള അനധികൃതമായ താത്പര്യങ്ങള്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാഖിലെ ഐക്യരാഷ്ട്രസഭാ പ്രതിനിധിയുമായി നജാഫില്‍‌ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യങ്ങള്‍ ആയത്തുള്ള അലി അല്‍ സിസ്താനി വ്യക്തമാക്കിയകത്.

സൈനികത്താവളം സ്ഥാപിക്കുന്നതിലൂടെ ഇറാനെ വാഷിങ്ടണില്‍ നിന്ന് എപ്പോഴും നിരീക്ഷിക്കാമെന്ന അമേരിക്കയുടെ പ്രസ്താവനയോട് നേരത്തെ ഇറാഖ് പ്രസിഡന്റും പ്രധാനമന്ത്രിയും വിമര്‍ശനം ഉന്നയിച്ചിരുന്നു.

Similar Posts