< Back
International Old
വെനസ്വലയിലെ അമേരിക്കന്‍ ഇടപെടലിനെതിരെ അര്‍ജന്റീനയില്‍ പ്രതിഷേധം
International Old

വെനസ്വലയിലെ അമേരിക്കന്‍ ഇടപെടലിനെതിരെ അര്‍ജന്റീനയില്‍ പ്രതിഷേധം

Web Desk
|
7 Feb 2019 10:32 AM IST

വെനസ്വലയില്‍ അമേരിക്ക അനാവശ്യ ഇടപെടല്‍ നടത്തുകയാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു

വെനസ്വലയിലെ അമേരിക്കന്‍ കടന്നുകയറ്റതിനെതിരെ അര്‍ജന്‍റീനയില്‍ പ്രതിഷേധപ്രകടനം.അര്‍ജന്‍റീനയിലെ ബ്യൂണസ് അയേഴ്സിലെ യു.എസ് എംബസി ലക്ഷ്യമാക്കിയാണ് നൂറ് കണക്കിന് പ്രതിഷേധക്കാര്‍ അണി നിരന്ന പ്രതിഷേധപ്രകടനം നടന്നത്. നിക്കോളാസ് മദുറോക്ക് അഭിവാദ്യമര്‍പ്പിച്ചും ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് കൊണ്ടുമായിരുന്നു പ്രകടനം

വെനസ്വലയില്‍ അമേരിക്ക അനാവശ്യ ഇടപെടല്‍ നടത്തുകയാണെന്നും ഇത്തരം കടന്നുകയറ്റങ്ങള്‍ അവസാനിപ്പിക്കേണ്ടതാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു

ബ്യൂണസ് അയേഴ്സില്‍ സ്ഥിതി ചെയ്യുന്ന അമേരിക്കന്‍ എംബസി ഉപരോധിച്ച് കൊണ്ടായിരുന്നു പ്രകടനം അവസാനിപ്പിച്ചത്. എംബസിയിലേക്കുള്ള രണ്ട് റോഡുകളും പ്രതിഷേധക്കാര്‍ ഉപരോധിച്ചു. അര്‍ജന്‍റീനയുടെ ഇടത് സംഘടനകളുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്.

വെനസ്വലയെ പിന്തുണച്ചും എതിര്‍ത്തും ലോകരാജ്യങ്ങളില്‍ തന്നെ ചേരിതിരിവ് നടക്കുന്നതിനിടെയാണ് അര്‍ജന്‍റീനയില്‍ മദുറോയെ അനുകൂലിച്ച് നിരവധി പേര്‍ തെരുവിലിറങ്ങിയത്.

Similar Posts