International Old
ഗസ്സ മുനമ്പില്‍ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് വെടിയുതിര്‍ത്ത് ഇസ്രായേല്‍ സൈന്യം; രണ്ട് മരണം
International Old

ഗസ്സ മുനമ്പില്‍ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് വെടിയുതിര്‍ത്ത് ഇസ്രായേല്‍ സൈന്യം; രണ്ട് മരണം

Web Desk
|
9 Feb 2019 9:36 AM IST

ആയിരത്തിലേറെയുണ്ടായിരുന്ന പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ടിയര്‍ ഗ്യാസും രാസപദാര്‍ഥങ്ങള്‍ നിറഞ്ഞ മലിന ജലവും പമ്പ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്

ഗസ്സ മുനമ്പില്‍ പ്രതിഷേധിക്കുകയായിരുന്ന ഫലസ്ഥീനികള്‍ക്കു നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. രണ്ട് മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ 17 പേര്‍ക്ക് പരിക്കേറ്റു.

14 വയസ്സുള്ള ഹസ്സന്‍ ഷാലബി, 18കാരനായ ഹംസ ഷെത്തീവി എന്നിവരാണ് കൊല്ലപ്പെട്ടത്. ഗസ്സ മുനമ്പില്‍ പ്രതിഷേധിച്ച ഫലസ്തീനികള്‍ക്കിടയിലേക്ക് ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. ഇസ്രായേലിനെതിരെ എല്ലാ വെള്ളിയാഴ്ചയും നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ഫലസ്തീനികള്‍ ഇന്നലെയും ഗസ്സ മുനമ്പില്‍ ഒത്തുകൂടിയത്.

ആയിരത്തിലേറെയുണ്ടായിരുന്ന പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ടിയര്‍ ഗ്യാസും രാസപദാര്‍ഥങ്ങള്‍ നിറഞ്ഞ മലിന ജലവും പമ്പ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഇസ്രായേല്‍ സൈന്യത്തിന് നേരെ പ്രതിഷേധക്കാര്‍ കല്ലും മറ്റ് സ്ഫോടക വസ്തുക്കളും എറിഞ്ഞതായി ഇസ്രായേല്‍ സൈന്യം ആരോപിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം 248 ഫലസ്തീനികളാണ് ഗസ്സ മുനമ്പില്‍ കൊല്ലപ്പെട്ടത്. ഈ കാലയളവില്‍ മാത്രം 23000 പേര്‍ക്കാണ് ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്.

Similar Posts