
സിറിയയില്‍ നിന്നുള്ള അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍മാറ്റത്തെ പ്രശംസിച്ച് രാജ്യങ്ങള്‍
|ഡിസംബറിലാണ് സിറിയയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുന്നുവെന്ന പ്രഖ്യാപനം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയത്.
സിറിയയില്‍ നിന്നുള്ള അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍മാറ്റം നല്ല തുടക്കമാണെന്ന് റഷ്യയും തുര്‍ക്കിയും ഇറാനും. മൂന്ന് രാജ്യങ്ങളിലെ നേതാക്കള്‍ പങ്കെടുത്ത കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിറിയയില്‍ സ്ഥിരതയുള്ള സര്‍ക്കാരിനായി ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും മൂന്ന് രാജ്യങ്ങളും വ്യക്തമാക്കി.
സിറിയന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഖാനും ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയും കൂടിക്കാഴ്ച നടത്തിയത്. സിറിയയുടെ പ്രധാന സഖ്യകക്ഷിയായ റഷ്യയാണ് ഉച്ചകോടിക്ക് വേദിയായത്. സോചിയിലെ ബ്ലാക് സീ റിസോര്‍ട്ടിലായിരുന്നു കൂടിക്കാഴ്ച. സിറിയയില്‍ നിന്നുള്ള യു.എസ് സൈന്യത്തിന്റെ പിന്‍മാറ്റം രാജ്യത്തിന്റെ സുസ്ഥിരതക്ക് സഹായിക്കുമെന്നും തീരുമാനം നല്ല തുടക്കമാണെന്നും വ്ലാദിമിര്‍ പുടിന്‍ പറഞ്ഞു. നിയമാനുസൃതമായി രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ സിറിയന്‍ സര്‍ക്കാരിനാകുമെന്നും പുടിന്‍ പറഞ്ഞു.
സൈന്യത്തിന്റെ പിന്‍മാറ്റം പ്രഖ്യാപിച്ചതിന് ശേഷവും വലിയ മാറ്റം പ്രത്യക്ഷമായിട്ടില്ലെന്നും റഷ്യ പറഞ്ഞു. സേഫ് സോണ്‍ സൃഷ്ടിക്കാന്‍ ബാഷർ അല്‍ അസദിന്റെ സമ്മതം ആവശ്യമാണെന്ന് പ്രസിഡന്റ് വ്ലാദിമിർ പുട്ടിൻ വ്യക്തമാക്കി. സൈന്യത്തെ പിന്‍വലിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം ഡോണള്‍ഡ് ട്രംപ് യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പുടിന്‍ പറഞ്ഞു. എന്നാല്‍ യു.എസ് സൈന്യത്തിന്റെ പിന്‍മാറ്റം എപ്പോള്‍ പൂര്‍ത്തിയാകുമെന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഖാന്‍ പറഞ്ഞു.
ട്രംപിന്റെ ഉദ്യോഗസ്ഥര്‍ തന്നെ ഇക്കാര്യത്തില്‍ അനിഷ്ടം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഉര്‍ദുഖാന്‍ എടുത്തു പറഞ്ഞു. യു.എസ് സൈന്യത്തിന്റെ സാന്നിധ്യം മേഖലയിലെ മറ്റ് രാജ്യങ്ങള്‍ക്ക് പ്രതിസന്ധിയാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. ഡിസംബറിലാണ് സിറിയയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുന്നുവെന്ന പ്രഖ്യാപനം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയത്.