< Back
International Old
വെനസ്വേലയില്‍ മദൂറോയുമായി  കൊമ്പുകോര്‍ത്ത്  ഗെയ്ദോ
International Old

വെനസ്വേലയില്‍ മദൂറോയുമായി കൊമ്പുകോര്‍ത്ത് ഗെയ്ദോ

Web Desk
|
15 Feb 2019 9:33 AM IST

വെനസ്വേലയില്‍ നിക്കോളാസ് മദൂറോ സര്‍ക്കാരുമായി വീണ്ടും പോര് ശക്തമാക്കുകയാണ് പ്രതിപക്ഷ നേതാവ് ജുവാന്‍ ഗെയ്ദോ.

പ്രതിസന്ധി കടുത്ത വെനസ്വേലയില്‍ നിക്കോളാസ് മദൂറോയുമായി കൊമ്പുകോര്‍ത്ത് പ്രതിപക്ഷ നേതാവ് ജ്വാന്‍ ഗെയ്ദോ. ദാരിദ്ര്യം രൂക്ഷമായ രാജ്യത്തേക്ക് സഹായം എത്തിക്കുമെന്ന് ഗെയ്ദോ വ്യക്തമാക്കി.

വെനസ്വേലയില്‍ നിക്കോളാസ് മദൂറോ സര്‍ക്കാരുമായി വീണ്ടും പോര് ശക്തമാക്കുകയാണ് പ്രതിപക്ഷ നേതാവ് ജുവാന്‍ ഗെയ്ദോ. ഫെബ്രുവരി 23ന് രാജ്യത്തെ ജനങ്ങള്‍ക്ക് സഹായമെത്തിക്കുമെന്ന് ഗെയ്ദോ വ്യക്തമാക്കി. രാജ്യത്ത് കഷ്ടതയനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഭക്ഷണവും മരുന്നും എത്തിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പ്രസിഡന്റ് നിക്കോളാസ് മദുറോ എതിര്‍ത്തിരുന്നു. അമേരിക്കയും കൊളംബിയയും വെനസ്വേലക്ക് അയച്ച സാധനങ്ങള്‍ അതിര്‍ത്തി നഗരമായ കുകുതയിലെ വെയര്‍ഹൌസിലാണ് ഇപ്പോഴും ഉള്ളത്. ഫെബ്രുവരി 23-ന് കളക്ഷന്‍ സെന്‍ററുകളിലെത്തി ജനങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങാമെന്ന് ഗെയ്ദോ പറഞ്ഞു.

Similar Posts