< Back
International Old
അവശ്യ സാധനങ്ങളുമായി അമേരിക്കയുടെ വിമാനങ്ങള്‍ വെനസ്വേലയിലേക്ക്; എതിര്‍ത്ത് മദുറോ 
International Old

അവശ്യ സാധനങ്ങളുമായി അമേരിക്കയുടെ വിമാനങ്ങള്‍ വെനസ്വേലയിലേക്ക്; എതിര്‍ത്ത് മദുറോ 

Web Desk
|
17 Feb 2019 9:03 AM IST

പ്രതിപക്ഷ നേതാവ് ജുവാന്‍ ഗെയ്ദോവിന്റെ പ്രഖ്യാപന പ്രകാരമാണ് വെനസ്വേലയിലേക്ക് അമേരിക്കയുടെ സഹായമെത്തിയത്.

വെനസ്വേലയിലേക്ക് വേണ്ട അവശ്യ സാധനങ്ങളുമായി അമേരിക്കയുടെ വിമാനങ്ങള്‍ കൊളംബിയയില്‍ എത്തി. പ്രതിപക്ഷ നേതാവ് ജുവാന്‍ ഗെയ്ദോവിന്റെ പ്രഖ്യാപന പ്രകാരമാണ് വെനസ്വേലയിലേക്ക് അമേരിക്കയുടെ സഹായമെത്തിയത്. വെനസ്വേലയില്‍ രാഷ്ട്രീയ പ്രതിസന്ധി കൊടുമ്പിരി കൊണ്ടിരിക്കെയാണ് സാധാരണക്കാര്‍ക്ക് സഹായവുമായി അമേരിക്കയുടെ വിമാനങ്ങള്‍ വെനസ്വേലയുടെ അതിര്‍ത്തി പ്രദേശമായ കൊളംബിയയിലെത്തിയത്.

വെനസ്വേലയുമായി അതിർത്തി പങ്കിടുന്ന എല്ലാ പ്രദേശങ്ങളുടെയും നിയന്ത്രണം തങ്ങളുടെ കയ്യിലാണെന്നും സഹായമെത്തിക്കാനുള്ള അമേരിക്കൻ ശ്രമം രാഷ്ട്രീയ നാടകമായെ കാണാന്‍ കഴിയൂ എന്നും ഉള്ള നിക്കോളാസ് മദുറോയുടെ പ്രതികരണത്തിന് പിന്നാലെയാണ് അവശ്യ വസ്തുക്കളുമായി രണ്ട് അമേരിക്കന്‍ വിമാനങ്ങള്‍ കൊളംബിയയില്‍ ലാന്റ് ചെയ്തത്. എയര്‍ ഫോഴ്സ് സി-17 കാര്‍ഗോ വിമാനത്തിലാണ് സഹായമെത്തിച്ചത്. ഉടനെ തന്നെ മറ്റൊരു വിമാനവും സഹായവുമായി കൊളംബിയയിലെത്തും.

ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച ജുവന്‍ ഗെയ്ദോ, രാജ്യത്തേക്ക് ഏതു വിധേനയും സഹായമെത്തിക്കും എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സഹായം എത്താതിരിക്കാന്‍ കൊളംബിയയേയും വെനസ്വേലയേയും ബന്ധിപ്പിക്കുന്ന പാലം അടച്ചാണ് മദുറോ പ്രതിഷേധിച്ചത്. മദുറോയുടെ എതിർപ്പ് അവഗണിച്ചാണ് യു.എസ് ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ളവ എത്തിച്ചിരിക്കുന്നത്.

Related Tags :
Similar Posts