< Back
International Old

International Old
സിംബാബ്‍വെയില്‍ സ്വര്‍ണ്ണ ഖനിയില്‍ അകപ്പെട്ട 22 പേരുടെ മൃതദേഹം പുറത്തെടുത്തു
|17 Feb 2019 8:32 AM IST
എട്ട് പേരെ ജീവനോടെ രക്ഷപ്പെടുത്തി
സിംബാബ്‍വെയില്‍ സ്വര്‍ണ്ണഖനിയില്‍ അകപ്പെട്ട 22 പേരുടെ മൃതദേഹം പുറത്തെടുത്തു. 8 പേരെ ജീവനോടെ രക്ഷപ്പെടുത്തി. ഖനിയില്‍ ഇനിയും നിരവധിപേരാണ് കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. 70 ഓളം പേരാണ് ഖനിയില്‍ കുടുങ്ങിയത്. 100 മീറ്ററിലധികം താഴ്ചയിലാണ് ആളുകള്‍ കുടുങ്ങിയത്. അതുകൊണ്ട് തന്നെ രക്ഷാ പ്രവര്‍ത്തനം സുഗമമായിരുന്നില്ല.
അപകടം നടന്ന് രണ്ട് ദിവസമാകുമ്പോഴും ജീവനോടെ പുറത്തെടുക്കാനായത് 8 പേരെയാണ്. പലരുടെയും നില ഗുരുതരമാണ്. അനധികൃതമായി സ്വര്‍ണം കുഴിച്ചെടുക്കുമ്പോഴായിരുന്നു അപകടം. സംഭവം ദേശീയ ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിച്ചുണ്ട്.