International Old
ഇസ്രായേല്‍ കുടിയേറ്റക്കാരും ഫലസ്തീനികളും തമ്മില്‍ വാണിജ്യ രംഗത്ത് കൈകോര്‍ക്കാന്‍ നീക്കം
International Old

ഇസ്രായേല്‍ കുടിയേറ്റക്കാരും ഫലസ്തീനികളും തമ്മില്‍ വാണിജ്യ രംഗത്ത് കൈകോര്‍ക്കാന്‍ നീക്കം

Web Desk
|
22 Feb 2019 8:48 AM IST

ഇസ്രായേല്‍ ജനതയാണ് ഫലസ്തീന്‍ സാമ്പത്തിക വ്യവസ്ഥ ഉയരാന്‍ കാരണമായതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പലസ്തീന്‍ സംരംഭകരും അഭിപ്രായപ്പെട്ടു

ഇസ്രായേല്‍ കുടിയേറ്റക്കാരും ഫലസ്തീനികളും തമ്മില്‍ വാണിജ്യ രംഗത്ത് കൈകോര്‍ക്കണമെന്ന് ഇസ്രായേലിലെ അമേരിക്കന്‍ അംബാസിഡര്‍. വാണിജ്യരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പ്രത്യേക ചര്‍ച്ചക്കിടെയാണ് അംബാസിഡര്‍ ഡേവിഡ് ഫ്രീഡ്മാന്‍ ഇക്കാര്യം പറ‍ഞ്ഞത്.

ഇസ്രായേലികളുമായി വാണിജ്യബന്ധം സ്ഥാപിക്കുന്നതിന് നിരവധി ഫലസ്തീനികള്‍ക്ക് താല്‍പര്യമുണ്ടെന്നും അതിനുള്ള അര്‍ഹത അവര്‍ക്കുണ്ടെന്നും ചര്‍ച്ചക്കിടെ അമേരിക്കന്‍ അംബാസിഡര്‍ ഡേവിഡ് ഫ്രീഡ്മാന്‍ പറഞ്ഞു. ഇസ്രായേല്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച ദ്വിദിന പരിപാടിയിലാണ് അദ്ദേഹം തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിയമിച്ച ഇസ്രായേല്‍ അംബാസിഡറാണ് അദ്ദേഹം.

ഇസ്രായേല്‍ ജനതയാണ് ഫലസ്തീന്‍ സാമ്പത്തിക വ്യവസ്ഥ ഉയരാന്‍ കാരണമായതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പലസ്തീന്‍ സംരംഭകരും അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങളും ഒന്നിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഫലസ്തീനികളുടെ ജീവിതം മെച്ചപ്പെടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിയമമാണ് ഫലസ്തീനികള്‍ക്ക് ഇതിന് തിരിച്ചടിയാകുന്നത് എന്ന അഭിപ്രായവും ചര്‍ച്ചയില്‍ ഉയര്‍ന്നിട്ടുണ്ട്.

Similar Posts