< Back
International Old
കോംഗോയില്‍ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നു; എഴുനൂറ് തടവുകാരെ മോചിപ്പിക്കാനുള്ള ഉത്തരവില്‍ പുതിയ പ്രസിഡന്റ് ഒപ്പുവെച്ചു
International Old

കോംഗോയില്‍ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നു; എഴുനൂറ് തടവുകാരെ മോചിപ്പിക്കാനുള്ള ഉത്തരവില്‍ പുതിയ പ്രസിഡന്റ് ഒപ്പുവെച്ചു

Web Desk
|
15 March 2019 8:32 AM IST

കോംഗോയില്‍ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നു. ജയിലിലുള്ള എഴുനൂറ് തടവുകാരെ മോചിപ്പിക്കാനുള്ള ഉത്തരവില്‍ പുതിയ പ്രസിഡന്റ് ഫെലിക്സ് തിസികേദി ഒപ്പുവെച്ചു. മുന്‍ പ്രസിഡന്റ് ജോസഫ് കബിലയുടെ കാലത്ത് തടവിലായവരെയാണ് മോചിപ്പിക്കുന്നത്.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ പുതിയ പ്രസിഡന്റ് ഫെലിക്സ് തിസികേദി ബുധനാഴ്ചയാണ് ഉത്തരവില്‍ ഒപ്പുവെച്ചത്. മോചിപ്പിക്കപ്പെടുന്ന 700 രാഷ്ട്രീയ തടവുകാരില്‍ പ്രമുഖ പ്രതിപക്ഷ നേതാക്കളുമുണ്ട്. 2009ല്‍ ഇരുപത് വര്‍ഷം കഠിന തടവിനു ശിക്ഷിക്കപ്പെട്ട ഫെര്‍മിന്‍ യാങ്ങാബിയും ഫ്രാങ്ക് ഡിയോങ്കോയും മോചിപ്പിക്കപ്പെടുന്നവരിലുണ്ടെന്ന് പ്രസിഡന്റിനോടടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. മുന്‍ പ്രസിഡന്റ് ജോസഫ് കബിലയുടെ ഭരണകാലത്ത് ദേശ സുരക്ഷാ നിയമങ്ങള്‍ ചാര്‍ത്തി അറസ്റ്റ് ചെയ്യപ്പെട്ടവരാണ് എല്ലാവരും. തെരഞ്ഞെടുപ്പു കാലത്തെ ഫെലിക്സ് തിസികേദിയുടെ പ്രധാന തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്നായിരുന്നു രാഷ്ട്രീയ തടവുകാരുടെ മോചനം. 2018 ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് തിസികേദി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

Similar Posts