
ഇസ്രായേലില്‍ വീണ്ടും വോട്ടെടുപ്പ്
|തെരഞ്ഞെടുപ്പിന് ശേഷം സഖ്യമുണ്ടാക്കാനാകാതെ വീണ്ടും വോട്ടെടുപ്പിലേക്ക് പോകുന്ന ആദ്യ ഇസ്രായേല്‍ പ്രധാനമന്ത്രിയായി ബഞ്ചമിന്‍ നെതന്യാഹു
ഇസ്രായേലില്‍ സെപ്തംബര്‍ 17 ന് വീണ്ടും വോട്ടെടുപ്പ് നടക്കും . ഇതോടെ തെരഞ്ഞെടുപ്പിന് ശേഷം സഖ്യമുണ്ടാക്കാനാകാതെ വീണ്ടും വോട്ടെടുപ്പിലേക്ക് പോകുന്ന ആദ്യ ഇസ്രായേല്‍ പ്രധാനമന്ത്രിയായി ബഞ്ചമിന്‍ നെതന്യാഹു മാറി. ഒരു വര്‍ഷത്തിനിടെ രണ്ട് തെരഞ്ഞെടുപ്പെന്നതും ഇസ്രായേല്‍ ചരിത്രത്തില്‍ ആദ്യമാണ്. അധികാരത്തിലേറി നാല്‍പ്പത്തിരണ്ട് ദിവസം കഴിഞ്ഞിട്ടും സഭയില്‍ ഭുരിപക്ഷം തികക്കാന്‍ നെതന്യാഹുവിന് സാധിച്ചില്ല. ഭുരിപക്ഷം തെളിയിക്കാന്‍ വിവിധ പാര്‍ട്ടികളുമായി ആഴ്ചകളോളം നെതന്യാഹു കൂടിക്കാഴ്ചകൾ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു .
ഇസ്രായേല്‍ പാര്‍ലമെന്‍റായ ക്നെസറ്റില്‍ വീണ്ടും തെരഞ്ഞെടുപ്പ് വേണമെന്ന പ്രമേയം 45 നെതിരെ 74 വോട്ടുകള്‍ക്ക് പാസാകുകയും ചെയ്തു സെപ്തംബര്‍ 17ന് നടക്കുന്ന വോട്ടെടുപ്പ് നടക്കും. വരുന്ന തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചു.120 അംഗ സഭയിലേക്ക് ഏപ്രിൽ 9 നു നടന്ന തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ ലികുഡ് പാർട്ടി തീവ്രവലതുകക്ഷികളുമായി ചേർന്ന് 65 സീറ്റുകൾ നേടി.
എന്നാൽ, വൈദിക വിദ്യാർഥികൾക്കു നിർബന്ധിത സൈനിക ഒഴിവാക്കുന്ന ബില്ലിനെച്ചൊല്ലി ഘടകകക്ഷികളായ യിസ്രയേൽ ബൈത്തനു പാർട്ടി പിന്‍മാറിയത സംഖ്യ തകര്‍ത്തു .ഇസ്രായേലിന്‍റെ ചരിത്രത്തിൽ സഖ്യമുണ്ടാക്കാൻകഴിയാതെ പോകുന്ന ആദ്യ പ്രധാനമന്ത്രിയായി ഇതോടെ ബെഞ്ചമിൻ നെതന്യാഹു മാറി. ഏപ്രിൽ ഒമ്പതിനായിരുന്നു ഇസോയേലില്‍ തെരഞ്ഞെടുപ്പ് നടന്നത് . പുതിയ തെരഞ്ഞെടുപ്പ് കൂടെ പ്രഖ്യപിച്ചതൊടെ ഒരു കലണ്ടർ വർഷത്തിൽ രണ്ട് തെരഞ്ഞെടുപ്പ് നടക്കുന്നത് ഇസ്രായേലിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ്