
വെസ്റ്റ് ബാങ്കില്‍ അധിനിവേശം വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ബെന്യമിന്‍ നെതന്യാഹു
|വെസ്റ്റ് ബാങ്കില്‍ അധിനിവേശം വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു.
വെസ്റ്റ് ബാങ്കില്‍ അധിനിവേശം വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു. തെരഞ്ഞെടുപ്പില്‍ ജൂത വികാരം ആളിക്കത്തിക്കാനാണ് നെതന്യാഹുവിന്റെ ശ്രമം. ഈ മാസം 17നാണ് ഇസ്രായേലില്‍ വോട്ടെടുപ്പ്. വാഗ്ദത്ത ഭൂമിയായി ജൂതന്മാര്‍ കണക്കാക്കുന്ന ഫലസ്തീനിലെ മുഴുവന്‍ പ്രദേശവും ഇസ്രായേലിന്റെ പരമാധികാരത്തില്‍ എത്തിക്കുമെന്നാണ് ബെന്യമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനം.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ നീക്കം. ജൂത വികാരം ആളിക്കത്തിച്ച് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് നെതന്യാഹു . സെപ്റ്റംബര്‍ 17 നാണ് ഇസ്രായേലില്‍ വോട്ടെടുപ്പ് നടക്കുന്നത്. നേരത്തെ ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നെതന്യാഹിവിന്റെ ലിക്കുഡ് പാര്‍ട്ടിക്ക് ഒറ്റക്ക് ഭൂരിപക്ഷം നേടാനായില്ല. പുറമെ നിന്നുള്ള പാര്‍ട്ടികളുടെ പിന്തുണ പ്രതീക്ഷിച്ച് അധികാരത്തിലേറിയെങ്കിലും ചില പാര്‍ട്ടികള്‍ പിന്തുണ പിന്‍വലിച്ചു.
അതിനെ തുടര്‍ന്നാണ് ഈ മാസം വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അകമഴിഞ്ഞ പിന്തുണ നെതന്യാഹുവിനുണ്ട്. ഇതിലൂടെ തനിക്ക് ഏത് നീക്കവും നടപ്പിലാക്കാനാകുമെന്നാണ് നെതന്യാഹവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സൂചിപ്പിക്കുന്നത്.