International Old
കുര്‍ദ് സായുധസേനയായ പി.കെ.കെയെ പ്രതിരോധിക്കാന്‍  തുര്‍ക്കിയുടെ സൈനിക നീക്കം
International Old

കുര്‍ദ് സായുധസേനയായ പി.കെ.കെയെ പ്രതിരോധിക്കാന്‍ തുര്‍ക്കിയുടെ സൈനിക നീക്കം

Web Desk 12
|
28 Sept 2019 8:10 AM IST

തുര്‍ക്കിയില്‍ ഭീരക്രണമങ്ങള്‍ നടത്തുന്ന നിരോധിത കുര്‍ദ് സംഘടനയായ പി.കെ.കെയെ പ്രതിരോധിക്കാനുള്ള നീക്കമെന്നാണ് വിശദീകരണം

കുര്‍ദ് സായുധസേന പി.കെ.കെയെ പ്രതിരോധിക്കാന്‍ വടക്ക്-കിഴക്കന്‍ മേഖലയില്‍ തുര്‍ക്കിയുടെ സൈനിക നീക്കം. അതിര്‍ത്തിയില്‍75 ടീമുകളായി ആയിരത്തിലധികം സൈനികരെയാണ് വിന്യസിച്ചത്. ആഗസ്റ്റിലാണ് വടക്ക് കിഴക്കന്‍ മേഖലയില്‍ പി.കെ.ക്കെതിരായ നടപടി തുര്‍ക്കി തുടങ്ങിയത്. കഴിഞ്ഞ ദിവസം കര്‍സ്,അഗ്രി, ഇഗ്ദിര്‍ പ്രവശ്യകളിലേക്കും ഇത് വ്യാപിപ്പിച്ചിരിരുന്നു.

കഴിഞ്ഞ മാസം ആരംഭിച്ച വിരുദ്ധ നടപടികളിലൂടെ 48ലധികം തീവ്രവാദികളെ വധിച്ചതായാണ് തുര്‍ക്കി വ്യക്തമാക്കുന്നത്. തീവ്രവാദികള്‍ തമ്പടിച്ചിരുന്ന പ്രദേശങ്ങളിലെ 58ഓളം കേന്ദ്രങ്ങളും തകര്‍ത്തിട്ടുണ്ട്. തുര്‍ക്കിയില്‍ ഭീരക്രണമങ്ങള്‍ നടത്തുന്ന നിരോധിത കുര്‍ദ് സംഘടനയായ പി.കെ.കെയെ പ്രതിരോധിക്കാനുള്ള നീക്കമെന്നാണ് വിശദീകരണം. അതിര്‍ത്തി വഴി ഇവര്‍ തുര്‍ക്കിയിലേക്ക് ആയുധം കടത്താറുണ്ടെന്നും തുര്‍ക്കി ആരോപിക്കുന്നു.

വടക്കന്‍ സിറിയയില്‍ യുദ്ധ രഹിത മേഖല സ്ഥാപിക്കുന്നതിലൂടെ തുര്‍ക്കിയുടെ അതിര്‍ത്തികള്‍ കുര്‍ദ് സായുധ സംഘനകളില്‍ നിന്ന് സംരക്ഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് തുര്‍ക്കി. അതിനിടെയിലാണ് പി.കെ.കെക്കെതിരായ സൈനിക നടപടി. വടക്കന്‍ സിറിയയില്‍ അമേരിക്കന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന വൈ.പി.ജി പി.കെ.കെയുടെ സിറിയന്‍ വിഭാഗമാണ്.

Similar Posts