International Old
സിറിയയില്‍ തുര്‍ക്കിയുടെ ആക്രമണം തുടരുന്നു; ഒന്നരലക്ഷത്തോളം പേര്‍ പലായനം ചെയ്തുവെന്ന് യു.എന്‍
International Old

സിറിയയില്‍ തുര്‍ക്കിയുടെ ആക്രമണം തുടരുന്നു; ഒന്നരലക്ഷത്തോളം പേര്‍ പലായനം ചെയ്തുവെന്ന് യു.എന്‍

Web Desk 6
|
15 Oct 2019 8:35 AM IST

തുര്‍ക്കിയുടെ ആക്രമണത്തെ തുടര്‍ന്ന് ഐ.എസ് ഭീകരരുടെ കുടുംബാംഗങ്ങളെ താമസിപ്പിച്ചിരുന്ന ക്യാമ്പില്‍ നിന്ന് എണ്ണൂറോളം പേരെ മാറ്റിതാമസിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്

സിറിയയില്‍ തുര്‍ക്കിയുടെ ആക്രമണം തുടരുന്നു. ആക്രമണം രൂക്ഷമായതോടെ ഒന്നരലക്ഷത്തോളം പേര്‍ പലായനം ചെയ്തുവെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. തുര്‍ക്കിയുടെ ആക്രമണത്തെ തുടര്‍ന്ന് ഐ.എസ് ഭീകരരുടെ കുടുംബാംഗങ്ങളെ താമസിപ്പിച്ചിരുന്ന ക്യാമ്പില്‍ നിന്ന് എണ്ണൂറോളം പേരെ മാറ്റിതാമസിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അറബ് ലോകത്തിന്റെയും അമേരിക്കയുടെയും എതിർപ്പിനിടയിലും സൈനിക നടപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് തുർക്കി തീരുമാനം.

തുര്‍ക്കിയുടെ സിറിയയുമായുള്ള സൈനിക നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. തുര്‍ക്കിയുമായുള്ള വ്യാപാര ബന്ധ കരാര്‍ നിര്‍ത്തലാക്കും എന്നും മുന്നറിയിപ്പ്. തുര്‍ക്കി സ്റ്റീലിന് മേലുള്ള നികുതി വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് അമേരിക്കയുടെ തീരുമാനം. കൂടാതെ പ്രദേശത്ത് അമേരിക്കന്‍ സൈന്യത്തിന്റെ ശക്തമായ നിരീക്ഷണവും ഉണ്ടാകുമെന്ന് ട്രംപ് അറിയിച്ചു.

Similar Posts