International Old

International Old
തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല; ഇസ്രായേല്‍ മൂന്നാമതും പോളിങ് ബൂത്തിലേക്ക്
|13 Dec 2019 8:40 AM IST
പുതിയ തെരഞ്ഞെടുപ്പ് ആവശ്യപ്പെടുന്ന പ്രമേയം 94 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പാര്‍ലമെന്റില്‍ പാസായത്
തെരഞ്ഞെടുപ്പില്‍ രണ്ട് തവണയും ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്ന ഇസ്രായേല്‍ മൂന്നാമതും പോളിങ് ബൂത്തിലേക്ക്. പുതിയ തെരഞ്ഞെടുപ്പ് ആവശ്യപ്പെടുന്ന പ്രമേയം 94 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പാര്‍ലമെന്റില്‍ പാസായത്. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് തെരഞ്ഞെടുപ്പ്. കഴിഞ്ഞ ഏപ്രിലിലും സെപ്തംബറിലും നടന്ന തെരഞ്ഞെടുപ്പുകളില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. മാര്‍ച്ചില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് വരെ നിലവിലെ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു തുടരും.