
സുന്ദരികളുടെ ചിത്രങ്ങൾ: ഇസ്രയേല്‍ സൈനികരുടെ വിവരങ്ങൾ ചോർത്തി ഹമാസ്
|മുന്നറിയിപ്പ് നല്‍കിയിട്ടും സൈനികരുടെ വിവരം ചോര്‍ന്നതിന്റെ ഞെട്ടലിലാണ് ഇസ്രായേല്‍ ഉന്നത സൈനിക വൃത്തങ്ങള്‍.
ചെറുപ്പക്കാരികളായ സുന്ദരികളുടെ വ്യാജ നഗ്നചിത്രങ്ങൾ ഉപയോഗിച്ച് ഇസ്രായേല്‍ സൈനികരുടെ മൊബൈല്‍ ഫോണുകള്‍ കൂട്ടത്തോടെ ഹമാസ് ഹാക്ക് ചെയ്‌തെന്ന് റിപ്പോര്‍ട്ട്. ജവാന്മാരുടെ ഫോണിലേക്ക് നഗ്നചിത്രങ്ങൾ അയച്ചതിന് ശേഷം ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. ഇതു ചെയ്യുക വഴി അവരുടെ സ്മാർട് ഫോണുകൾ ഹമാസിന് ഹാക്ക് ചെയ്യാൻ സാധിച്ചുവെന്നാണ് വക്താവ് പറയുന്നത്. ഹമാസിന്റെ ഹാക്കിങ് ശ്രമം നടന്നതായി സ്ഥിരീകരിച്ച ഇസ്രായേല്‍ സൈന്യം ഫോണുകളില്‍നിന്ന് പ്രധാനപ്പെട്ട വിവരങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും കൂടുതല്‍ സൈനികരെ കെണിയില്‍ വീഴ്ത്തുന്നതിന് മുമ്പ് സൈബര്‍ ആക്രമണം പരാജയപ്പെടുത്തിയെന്നും അറിയിച്ചു. എങ്കിലും മുന്നറിയിപ്പ് നല്‍കിയിട്ടും സൈനികരുടെ വിവരം ചോര്‍ന്നതിന്റെ ഞെട്ടലിലാണ് ഇസ്രായേല്‍ ഉന്നത സൈനിക വൃത്തങ്ങള്‍.
Hamas created fake social media profiles, using photos including this one, in an attempt to hack the phones of IDF soldiers.
— Israel Defense Forces (@IDF) February 16, 2020
What Hamas didn’t know was that Israeli intelligence caught onto their plot, tracked the malware & downed Hamas’ hacking system.#CatfishCaught
ഇത് മൂന്നാം തവണയാണ് ഹമാസ് ഇത്തരത്തിൽ ഫോൺ ചോർത്തുന്നതെന്നാണ് ലെഫ്റ്റനന്റ് കേണൽ ജൊനാതൻ കോൺറിക്കസ് വെളിപ്പെടുത്തുന്നത്. വൈറസ് ആക്രമണത്തിലൂടെ കമ്പ്യൂട്ടറുകളും ഫോണുകളും തകരാറിലാക്കാനും ശ്രമമുണ്ടായതായി പറയുന്നു.
ഹീബ്രു യുവതിയാണെന്നും പറഞ്ഞാണ് ഇവര്‍ സൈനികരുമായി ചങ്ങാത്തം സ്ഥാപിക്കുന്നത്. തുടര്‍ന്ന് സൗഹൃദം ദൃഢമാകുന്നതോടെ രഹസ്യമായി ചിത്രങ്ങള്‍ കൈമാറാനെന്ന് പറഞ്ഞ് ഒരു പ്രത്യേക ലിങ്ക് അയച്ചുകൊടുക്കും. യുവതികള്‍ അയച്ച് കൊടുക്കുന്ന ഫോട്ടോയില്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ മാല്‍വെയറുകള്‍ ഡൗണ്‍ലോഡായി സൈനികരുടെ വിവരങ്ങള്‍ മുഴുവന്‍ ചോര്‍ത്തിയെടുക്കും. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതില്‍ സൈനികര്‍ നിയന്ത്രണം പാലിക്കണമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഹമാസിന്‍റെ നീക്കങ്ങള്‍ നേരത്തെ നിരീക്ഷിക്കുന്നുണ്ടെന്നാണ് ഇസ്രായേല്‍ വാദം.