
കൊറോണ ദൈവീകമായ ശിക്ഷയെന്ന് പറഞ്ഞ ഇസ്രായേല്‍ ആരോഗ്യ മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു
|ലിറ്റ്സ്മാന്‍ സാമൂഹിക അകലം പാലിച്ചില്ലെന്നും എല്ലാ മീറ്റിങ്ങുകളിലും പങ്കെടുത്തെന്നും ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
സ്വവര്‍ഗ ലൈംഗികതക്കെതിരെ ലഭിച്ച ശിക്ഷയാണ് കൊറോണ വൈറസ് എന്ന് പറഞ്ഞ ഇസ്രായേല്‍ ആരോഗ്യ മന്ത്രി യാക്കോവ് ലിറ്റ്സ്മാന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മാസമാണ് കൊറോണ വൈറസിന്‍റെ വ്യാപനം സ്വവര്‍ഗ ലൈംഗികതക്കെതിരെയുള്ള ദൈവികമായ ശിക്ഷയാണ് എന്ന് ലിറ്റ്സ്മാന്‍ പറഞ്ഞത്.
ആരോഗ്യമന്ത്രിക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചതോടെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവടക്കം രാജ്യത്തെ പ്രധാന നേതാക്കന്മാരെല്ലാം ക്വാറന്‍റൈനിലേക്ക് പോയി. ലിറ്റ്സ്മാന്‍ സാമൂഹിക അകലം പാലിച്ചില്ലെന്നും എല്ലാ മീറ്റിങ്ങുകളിലും പങ്കെടുത്തെന്നും ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കോവിഡിനെ പ്രതിരോധിക്കാന്‍ സാധിക്കാത്തതിനാല്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയമായ മന്ത്രിയാണ് യാക്കോവ് ലിറ്റ്സ്മാന്‍. ആരോഗ്യ മന്ത്രി പദവിയില്‍ നിന്ന് ലിറ്റ്സ്മാനെ മാറ്റണമെന്ന് പ്രധാനമന്ത്രി നെതന്യാഹുവിന് ഒരുപാട് നിവേതനങ്ങള്‍ വന്നിരുന്നു.