< Back
International Old
മുന്‍ സെനറ്റര്‍ ബില്‍ നെല്‍സണ്‍ നാസയുടെ പുതിയ മേധാവി
International Old

മുന്‍ സെനറ്റര്‍ ബില്‍ നെല്‍സണ്‍ നാസയുടെ പുതിയ മേധാവി

Web Desk
|
21 March 2021 9:44 AM IST

നാസ മേധാവിയായിരുന്ന ജിം ബ്രിഡൻസ്റ്റൈൻ ജനുവരി 20നാണ് സ്ഥാനമൊഴിഞ്ഞത്.

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ പുതിയ മേധാവിയായി മുന്‍ ഡെമോക്രാറ്റിക് സെനറ്റര്‍ ബില്‍ നെല്‍സനെ പ്രസിഡന്‍റ് ജോ ബൈഡന്‍ നാമനിര്‍ദ്ദേശം ചെയ്തു. ഡൊണാൾഡ് ട്രംപിന്‍റെ ഭരണകാലത്ത് നാസ മേധാവിയായിരുന്ന ജിം ബ്രിഡൻസ്റ്റൈൻ ജനുവരി 20ന് സ്ഥാനമൊഴിഞ്ഞിരുന്നു. ഈ ഒഴിവിലേക്കാണ് ബില്‍ നെല്‍സണ്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്.

യു.എസ് കോണ്‍ഗ്രസിന്‍റെയും സെനറ്റിന്‍റെയും ബഹിരാകാശ സമിതി അധ്യക്ഷ പദവി വഹിച്ചിട്ടുള്ള ബില്‍ നെല്‍സണ്‍ ഫോറിഡയില്‍ നിന്ന് മൂന്നു തവണയാണ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1986ല്‍ കൊളംബിയയില്‍ ബഹിരാകാശ യാത്ര നടത്തിയ രണ്ടാമത്തെ കോണ്‍ഗ്രസ് പ്രതിനിധിയായ നെല്‍സണ്‍ അമേരിക്കന്‍ സൈന്യത്തില്‍ ക്യാപ്റ്റനുമായിരുന്നു.

ചാന്ദ്രപര്യവേഷണം പുനരാരംഭിക്കാനുള്ള പദ്ധതികള്‍ക്ക് നാസ മുന്‍തൂക്കം നല്‍കുന്ന സാഹചര്യത്തില്‍ 78കാരനായ ബില്‍ നെല്‍സന്‍റെ ഭരണ പരിചയം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts