< Back
International Old
International Old
ദാവൂദ് ഇബ്രാഹീമിന്‍റെ കൂട്ടാളി ഡാനിഷ് ചിഖ്ന അറസ്റ്റിൽ
|2 April 2021 7:13 PM IST
മഹാരാഷ്ട്രയിലെ ദാവൂദിന്‍റെ മയക്കുമരുന്ന് ഫാക്ടറിയുടെ നടത്തിപ്പുകാരനായിരുന്നു ഇയാളെന്നാണ് റിപ്പോര്‍ട്ടുകള്‍
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിന്‍റെ കൂട്ടാളിയായ ഡാനിഷ് ചിഖ്ന രാജസ്ഥാനിൽ അറസ്റ്റിലായി. നാർകോടിക്സ് കൺട്രോൾ ബ്യൂറോയും (എൻ.സി.ബി) രാജസ്ഥാൻ പൊലീസും വ്യാഴാഴ്ച രാത്രി സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇയാൾ പിടിയിലായത്. മഹാരാഷ്ട്രയിലെ ഡോഗ്രിയിലുള്ള ദാവൂദിന്‍റെ മയക്കുമരുന്ന് ഫാക്ടറിയുടെ നടത്തിപ്പുകാരനായിരുന്നു ഇയാളെന്നാണ് റിപ്പോര്‍ട്ടുകള്‍.
'ഇയാളുടെ വാഹനത്തിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകമടക്കം ആറുകേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ട് കേസുകളിൽ വാറണ്ടും നിലനിൽക്കുന്നുണ്ട്' - എൻ.സി.ബിയും പൊലീസും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.