< Back
International Old
ലൈവ് റിപ്പോര്‍ട്ടിങിനിടെ മൈക്ക് തട്ടിയെടുത്ത് നായ; വൈറല്‍ വീഡിയോ
International Old

ലൈവ് റിപ്പോര്‍ട്ടിങിനിടെ മൈക്ക് തട്ടിയെടുത്ത് നായ; വൈറല്‍ വീഡിയോ

Web Desk
|
5 April 2021 11:09 AM IST

റഷ്യയിലെ ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ ലൈവ് ചെയ്യുന്നതിനിടെ താരമായത് ഒരു നായയാണ്

ലൈവ് റിപ്പോര്‍ട്ടിങിനിടെ എന്തൊക്കെ സംഭവിക്കുമെന്ന് പറയാന്‍ സാധിക്കില്ല. അപ്രതീക്ഷിതമായ, എന്നാല്‍ രസകരവുമായ പല സംഭവങ്ങളും ലൈവ് റിപ്പോര്‍ട്ടിംഗിനിടെ ഉണ്ടാകാറുണ്ട്. ലോക്ഡൌണ്‍ കാലത്തായിരുന്നു ഇത് കൂടുതലും. വര്‍ക്ക് ഫ്രം ഹോമിന്‍റെ ഭാഗമായി വീട്ടിലിരുന്ന റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്ന പല മാധ്യമപ്രവര്‍ത്തകര്‍ക്കും ഇത്തരത്തില്‍ അക്കിടി പറ്റിയിട്ടുണ്ട്. അത്തരത്തിലൊരു രസകരമായ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

റഷ്യയിലെ ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ ലൈവ് ചെയ്യുന്നതിനിടെ താരമായത് ഒരു നായയാണ്. ലൈവിലേക്ക് ഒരു കൂസലുമില്ലാതെ കയറിയ നായ ചാനല്‍ മൈക്കുമെടുത്ത് സ്ഥലം വിട്ടു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ചാനല്‍ തന്നെ പുറത്തുവിട്ടതോടെ വീഡിയോ വൈറലാവുകയും ചെയ്തു.

റഷ്യന്‍ വാര്‍ത്താ ചാനലായ മിര്‍ ടിവിയുടെ റിപ്പോര്‍ട്ടര്‍ നടേസ്ഡ സെറസ്‌കിനയുടെ മൈക്കാണ് നായ തട്ടിയെടുത്ത് ഓടിയത്. സംഭവം ലൈവായി സ്‌ക്രീനില്‍ കണ്ട വാര്‍ത്താ അവതാരകയും ഒരു നിമിഷം ഞെട്ടിത്തരിച്ചുപോയി. മൈക്ക് കിട്ടാനായി നായയുടെ പിന്നാലെ ഓടിയ റിപ്പോര്‍ട്ടറുടെ ദൃശ്യങ്ങളും ക്യാമറാമാന്‍ പകര്‍ത്തിയിട്ടുണ്ട്. സംപ്രേഷണം നിര്‍ത്തി വെക്കാതിരുന്നതിനാല്‍ സംഭവത്തിന്‍റെ തുടക്കം മുതല്‍ അവസാനം വരെ പ്രേക്ഷകരും ഇതു കണ്ടു.

ഇതിനിടയില്‍ റിപ്പോര്‍ട്ടറുമായുള്ള ബന്ധം നഷ്ടമായെന്നും ഉടന്‍ തിരിച്ചു വരാമെന്നും പറഞ്ഞ് വാര്‍ത്താ അവതാരക തടി തപ്പുകയായിരുന്നു. ഏറെ പണിപ്പെട്ടതിന് ശേഷമാണ് നായയുടെ വായില്‍ നിന്നും നടേസ്ഡക്ക് മൈക്ക് തിരിച്ചുവാങ്ങാനായത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Related Tags :
Similar Posts