< Back
International Old

International Old
വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ അതിക്രമം; മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
|10 Jun 2021 3:48 PM IST
ഇസ്രായേല്‍ അക്രമത്തെ ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് അപലപിച്ചു.
വെസ്റ്റ് ബാങ്കിലെ ജെനിന്‍ നഗരത്തില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ രഹസ്യ റെയ്ഡിനിടെ മൂന്ന് ഫലസ്തീനികളെ കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ ഫലസ്തീന്‍ അതോറിറ്റി മിലിറ്ററി ഇന്റലിജന്‍സ് ഓഫീസര്‍മാരാണ്.
ആദം യാസര്‍ ആലാവി (23), തയ്സ്സീര്‍ ഈസ്സ (32) എന്നിവരാണ് കൊല്ലപ്പെട്ട ഇന്റലിജന്‍സ് ഓഫീസര്‍മാര്‍. ജാമില്‍ അല്‍ അമുരിയാണ് കൊല്ലപ്പെട്ട മൂന്നാമന്‍. ഇദ്ദേഹം നേരത്തെ ഇസ്രായേല്‍ ജയിലില്‍ തടവ് ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്.
മുഹമ്മദ് അല്‍ ബസൗര്‍ എന്ന ഒരു ഫലസ്തീന്‍ ഇന്റലിജന്‍സ് ഓഫീസര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ഇസ്രായേലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം പറഞ്ഞു.
ഇസ്രായേല്‍ അക്രമത്തെ ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് അപലപിച്ചു. അപകടകരമായ അധിനിവേശമാണ് ഇസ്രായേല്‍ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.