< Back
International Old
ജര്‍മ്മനിയിലെ ഇസ്‍ലാം മതവിശ്വാസികളുടെ എണ്ണത്തില്‍ വന്‍വർധനവെന്ന് കണക്കുകള്‍
International Old

ജര്‍മ്മനിയിലെ ഇസ്‍ലാം മതവിശ്വാസികളുടെ എണ്ണത്തില്‍ വന്‍വർധനവെന്ന് കണക്കുകള്‍

Web Desk
|
1 May 2021 6:26 PM IST

മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥയാണ് 2015 നു ശേഷം ഇസ്‍ലാം മതവിശ്വാസികളുടെ എണ്ണത്തിലുണ്ടായ വർധനവിന് മുഖ്യ കാരണമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്

ജർമ്മനിയിലെ ഇസ്‍ലാം മതവിശ്വാസികളുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് വലിയ വർധനവുണ്ടായതായി ജർമ്മൻ ആഭ്യന്തര മന്ത്രാലയത്തിന്റെ പഠനത്തിൽ പറയുന്നു. ഫെഡറൽ ഓഫീസ് ഫോർ മൈ​ഗ്രേഷൻ ആന്റ് റെഫ്യൂജീസിന്റെ കണക്ക് പ്രകാരം 8.32 കോടി ജനസംഖ്യയുള്ള രാജ്യത്ത് 55 ലക്ഷത്തോളം ഇസ്‍ലാം മതവിശ്വാസികളാണ്. ആകെ ജനസംഖ്യയുടെ 6.6 ശതമാനത്തോളമാണിത്. 2015 ലെ സർവ്വേക്ക് ശേഷം 9 ലക്ഷം മുസ്‍ലിം ജനസംഖ്യ കൂടിയെന്നാണ് കണക്കുകൾ. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥയാണ് 2015 നു ശേഷം ഇസ്‍ലാം മതവിശ്വാസികളുടെ എണ്ണത്തിലുണ്ടായ വർധനവിന് മുഖ്യ കാരണമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.


Similar Posts