< Back
ISL
നിങ്ങൾ ബെസ്റ്റ്; ബ്ലാസ്‌റ്റേഴ്‌സിനും ലൂണയ്ക്കും ആശംസയുമായി അൽവാരോ വാസ്‌ക്വസ്
ISL

'നിങ്ങൾ ബെസ്റ്റ്'; ബ്ലാസ്‌റ്റേഴ്‌സിനും ലൂണയ്ക്കും ആശംസയുമായി അൽവാരോ വാസ്‌ക്വസ്

Web Desk
|
7 Oct 2022 1:53 PM IST

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ നെഞ്ചിലേറ്റിയ സഖ്യമായിരുന്നു അൽവാരോയും ലൂണയും

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനും സൂപ്പർ താരം അഡ്രിയാൻ ലൂണയ്ക്കും ആശംസയർപ്പിച്ച് മുൻ താരം അൽവാരോ വാസ്‌ക്വസ്. ടീമിനും താരത്തിനും ഇത് മികച്ച സീസണാകട്ടെ എന്ന് അൽവാരോ ആശംസിച്ചു. ഇൻസ്റ്റഗ്രാമിലാണ് എഫ്‌സി ഗോവയുടെ താരത്തിന്റെ പ്രതികരണം.

'ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സിനും സുഹൃത്ത് അഡ്രിയാൻ ലൂണയ്ക്കും ഒരു മികച്ച സീസൺ ആശംസിക്കുന്നു. കളത്തിന് അകത്തും പുറത്തും അഡ്രിയാൻ ഏറ്റവും മികച്ച സുഹൃത്താണ്' എന്നാണ് അൽവാരോയുടെ കുറിപ്പ്. ഇതിന് മറുപടി നൽകിയ ലൂണ, 'നന്ദി സുഹൃത്തേ, എല്ലായ്‌പ്പോഴും ഞാനെന്റെ മികച്ചത് പുറത്തെടുക്കുന്നു. രണ്ടു പേർക്കും സ്‌നേഹം' എന്നു കുറിച്ചു.



കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ നെഞ്ചിലേറ്റിയ സഖ്യമായിരുന്നു അൽവാരോയും ലൂണയും. ഈ സീസണിൽ ബ്ലാസ്‌റ്റേഴ്‌സ് വിട്ട സ്പാനിഷ് താരം എഫ്‌സി ഗോവയുടെ ജഴ്‌സിയിലാണ് കളത്തിലിറങ്ങുക.

ഐഎസ്എല്ലിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്ന് വൈകിട്ട് ഏഴരയ്ക്ക് കേരള ബ്ലാസ്‌റ്റേഴ്‌സ് ഈസ്റ്റ് ബംഗാൾ എഫ്‌സിയെ നേരിടും. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ സീസണിലെ റണ്ണറപ്പായ ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കിരീടമോഹവുമായാണ് പന്തുതട്ടുന്നത്.

Similar Posts