< Back
ISL
ഹബീബി, വി ആർ കമിങ് ടു ദുബൈ; ആരാധകരെ ആവേശത്തിലാഴ്ത്തി ഇവാൻ
ISL

'ഹബീബി, വി ആർ കമിങ് ടു ദുബൈ'; ആരാധകരെ ആവേശത്തിലാഴ്ത്തി ഇവാൻ

Web Desk
|
4 Aug 2022 4:59 PM IST

ദുബൈ അൽ മക്തൂം സ്റ്റേഡിയത്തിൽ ആഗസ്ത് 20ന് അൽ നസ്‌റ് എസ്.സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ മത്സരം

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ദുബൈയിൽ നടക്കുന്ന പ്രീ സീസൺ മത്സരങ്ങൾക്കായി ആരാധകരെ ക്ഷണിച്ച് കോച്ച് ഇവാൻ വുകുമനോവിച്ച്. 'യുഎഇ ഞങ്ങളുടെ രണ്ടാം വീടാണെന്നും നിങ്ങളെ അവിടെ വച്ച് കാണാനാകുമെന്നാണ് പ്രതീക്ഷ'യെന്നും ഇവാൻ പറഞ്ഞു. ബ്ലാസ്റ്റേഴ്‌സ് പുറത്തുവിട്ട വീഡിയോയിലാണ് വുകുമനോവിച്ചിന്റെ സന്ദേശം.

ഹബീബി, വി ആർ കമിങ് ടു ദുബൈ എന്നു പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്. ഐഎസ്എല്ലിന് മുമ്പോടിയായുള്ള പ്രീസീസണിൽ മൂന്ന് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് ദുബൈയിൽ കളിക്കുന്നത്.

ദുബൈ അൽ മക്തൂം സ്റ്റേഡിയത്തിൽ ആഗസ്ത് 20ന് അൽ നസ്‌റ് എസ്.സിക്കെതിരെയാണ് ആദ്യ മത്സരം. ഫുജൈറയിൽ ആഗസ്ത് 25ന് ദിബ്ബ എഫ്‌സിക്കെതിരെ രണ്ടാം മത്സരം. ആഗസ്ത് 28നാണ് മൂന്നാം മത്സരം. ഹംദാൻ ബിൻ റാഷിദ് സ്റ്റേഡിയത്തിൽ ഹത്ത എഫ്‌സിക്കെതിരെ. അൽ നസ്ർ കൾച്ചറൽ ആൻഡ് സ്‌പോട്‌സ് ക്ലബിലാണ് ടീം ക്യാമ്പ് ചെയ്യുക.

ആദ്യമായാണ് ബ്ലാസ്റ്റേഴ്‌സ് നിര യുഎഇ ആരാധകർക്ക് മുമ്പിൽ കളിക്കാനിറങ്ങുന്നത്. നിലവിൽ കൊച്ചിയിൽ പരിശീലിക്കുന്ന ടീം വൈകാതെ ദുബൈയിലേക്ക് തിരിക്കും. അൽവാരോ വാസ്‌ക്വിസിന്റെ പകരക്കാരൻ ഒഴിച്ച് എല്ലാ താരങ്ങളും കൊച്ചിയിലെത്തിയിട്ടുണ്ട്. അൽവാരോയ്ക്ക് പകരമെത്തുന്ന താരം സ്‌പെയിനിൽ നിന്നാണ് എന്നാണ് സൂചന.

Similar Posts