< Back
Kerala
പിണറായിക്ക് സ്വർണ്ണത്തോടും ഉമ്മൻചാണ്ടിക്ക് സോളാറിനോടുമാണ് താൽപര്യമെന്ന് ജെ.പി നദ്ദ
Kerala

പിണറായിക്ക് സ്വർണ്ണത്തോടും ഉമ്മൻചാണ്ടിക്ക് സോളാറിനോടുമാണ് താൽപര്യമെന്ന് ജെ.പി നദ്ദ

|
5 Feb 2021 7:21 AM IST

തൃശ്ശൂരിലെ ബിജെപിയുടെ സമ്മളേന വേദിയിലായിരുന്നു നദ്ദയുടെ വിമർശനം.

സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. പിണറായിക്ക് സ്വർണത്തോടും ഉമ്മൻ ചാണ്ടിക്ക് സോളാറിനോടുമാണ് താൽപര്യമെന്ന് നദ്ദ കുറ്റപ്പെടുത്തി. തൃശ്ശൂരിലെ ബിജെപിയുടെ സമ്മളേന വേദിയിലായിരുന്നു നദ്ദയുടെ വിമർശനം.

ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയുടെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഉദ്ഘാടനമായിരുന്നു തൃശ്ശൂരിലെ പൊതു സമ്മേളനം . കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് ചെയ്ത് നൽകിയ കാര്യങ്ങൾ അക്കമിട്ട് നിറത്തിയായിരുന്നു ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ പ്രസംഗം. പിന്നീട് സംസ്ഥാന സർക്കാരിനും, പ്രതിപക്ഷത്തിനുമെതിരെ വലിയ ആരോപണങ്ങളാണ് നദ്ദ ഉയർത്തിയത്. ഇരുമുന്നണികളും അഴിമതിയിൽ മുങ്ങികുളിച്ചതാണെന്നും ഇതിനെല്ലാം പിന്നിൽ സ്ത്രീകളുടെ നിഴലുണ്ടെന്നും നദ്ദ കുറ്റപ്പെടുത്തി.

തേക്കിൻകാട് മൈതനായിലെ സമ്മേളന വേദിയിലെത്തി മുൻ ഡിജിപി ജേക്കബ് തോമസ് പാർട്ടി അംഗ്വത്വം സ്വീകരിച്ചു .ശബരിമല വിഷയത്തിൽ എൽഡിഎഫ് ഭക്തരെ പുറകിൽ നിന്ന് കുത്തി. കോൺഗ്രസ് വിഷയത്തിൽ മൗനം പാലിച്ചുവെന്നും നദ്ദ കുറ്റപ്പെടുത്തി. ബിജെപി കൃത്യമായ നിലപാടാണ് സ്വീകരിച്ചതെന്നും നദ്ദ കൂട്ടി ചേർത്തു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം വീണ്ടും ചർച്ചയാകുമെന്നതിന്റെ സൂചനയാണ് ദേശീയ അധ്യക്ഷന്റെ വാക്കുകൾ.

Similar Posts