< Back
Kerala
അമേരിക്കൻ മലയാളി കൂട്ടായ്മകൾ കേരളത്തിന് വേണ്ടി കൈകോർക്കുന്നു
Kerala

അമേരിക്കൻ മലയാളി കൂട്ടായ്മകൾ കേരളത്തിന് വേണ്ടി കൈകോർക്കുന്നു

Web Desk
|
19 Aug 2018 8:47 PM IST

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കേരളത്തിൽ പ്രവർത്തിക്കുന്ന വിവിധ അമേരിക്കൻ മലയാളികളുടെ നേതൃത്വത്തിലുള്ള എൻ.ജി.ഒകൾ വഴിയും ചെലവഴിക്കാനാണ് പദ്ധതിയെന്ന്‌ ബന്ധപ്പെട്ടവർ പത്രക്കുറിപ്പിൽ അറിയിച്ചു

അമേരിക്കയിലെ മലയാളി കൂട്ടായ്മകൾ വിവിധ സാമൂഹ്യ മാധ്യമങ്ങളും നേരിട്ടുള്ള പ്രചാരണങ്ങളിലൂടെയുമായി ഒരു കോടിയിലധികം രൂപ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി പിരിച്ചു കഴിഞ്ഞു. ന്യൂ ജേഴ്സി ആസ്ഥാനമായി പ്രവർത്തിക്കുന്ന നന്മ ദുരിതാശ്വാസ പ്രവർത്തനങ്ങള ഏകോപിക്കാൻ പ്രത്യേക ആക്ഷൻ ഫോറങ്ങൾ രൂപീകരിക്കുകയും ലോഞ്ച്ഗുഡ് എന്ന ക്രൗഡ്‌ഫണ്ടിങ് സൈറ്റ് വഴി ഒരു ലക്ഷത്തിലധികം ഡോളർ (ഒരു കോടിയോളം രൂപ) ഇത് വരെയായി പിരിച്ചത്. ഇതിൽ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉടൻ സംഭാവനയായി നൽകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. അമേരിക്കയിൽ നന്മയുടെ ഫണ്ടിലേക്ക് സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർ https://www.launchgood.com/Kerala എന്ന സൈറ്റ് വഴിയാണ് ബന്ധപ്പെടേണ്ടത്.

കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ.എം.സി.എ ഇതിനകം മുപ്പത്തയ്യായിരം ഡോളാറാണ് പിരിച്ചെടുത്തത്. ബേ ഏരിയയിലെ വിവിധ കമ്പനികളുടെ ഡൊണേഷൻ മാച്ചിങ് സംവിധാനം ഉപയോഗപ്പെടുത്തി ഈ സംഖ്യ ഒരു ലക്ഷത്തിലധികം വരുമെന്ന കണക്കു കൂട്ടലിലാണ് കെ.എം.സി.എ. https://tinyurl.com/support-kerala എന്ന സൈറ്റ് വഴി കെഎംസിഎയുടെ കളക്ഷനുമായി സഹകരിക്കാം.

പിരിച്ചെടുത്ത പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കേരളത്തിൽ പ്രവർത്തിക്കുന്ന വിവിധ അമേരിക്കൻ മലയാളികളുടെ നേതൃത്വത്തിലുള്ള എൻ.ജി.ഒകൾ വഴിയും ചെലവഴിക്കാനാണ് പദ്ധതിയെന്ന്‌ ബന്ധപ്പെട്ടവർ പത്രക്കുറിപ്പിൽ അറിയിച്ചു.

നോർത്ത് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന വെളിച്ചം ഓണ്‍ലൈവ് രണ്ടേമുക്കാൽ ലക്ഷം രൂപ ഐഡിയൽ റിലീഫ് വിങ്ങിന്റെ പ്രവർത്തനങ്ങൾക്ക് നല്‍കുമെന്നറിയിച്ചു.

വിവിധ സ്റ്റേറ്റുകളിലെയും സിറ്റികളിലെയും മലയാളി കൂട്ടായ്മകൾ ഓണം, ഈദ് പരിപാടികൾ മാറ്റിവെച്ചും വെട്ടിച്ചുരുക്കിയും ഇത്തവണ നാടിനു വേണ്ടി ഒരുമിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

Related Tags :
Similar Posts