< Back
Kerala

Kerala
കേരളത്തിൽ മഹാരാഷ്ട്ര മന്ത്രിയുടെ നേതൃത്വത്തിൽ ഡോക്ടർമാരുടെ സംഘം
|21 Aug 2018 4:50 PM IST
അടൂരിൽ ക്യാമ്പ് ചെയ്തിട്ടുള്ള ഇവർ പത്തനംതിട്ട, എറണാകൂളം, തൃശൂർ എന്നീ ജില്ലകളിൽ സേവനമനുഷ്ടിക്കും.
പ്രളയക്കെടുതിയിൽ കേരളത്തെ സഹായിക്കാൻ മഹാരാഷ്ട്രയിൽ നിന്നും 96 ഡോക്ടർമാർ അടങ്ങുന്ന സംഘം ഇന്ന് തിരുവനന്തപുരത്തെത്തി. മഹാരാഷ്ട്ര ആരോഗ്യ മന്ത്രി ഗിരീഷ് മഹാജന്റെ നേതൃത്വത്തിലാണ് സംഘം കേരളത്തിലെത്തിയത്. അടൂരിൽ ക്യാമ്പ് ചെയ്തിട്ടുള്ള ഇവർ പത്തനംതിട്ട, എറണാകൂളം, തൃശൂർ എന്നീ ജില്ലകളിൽ സേവനമനുഷ്ടിക്കും.
കേരളത്തെ സഹായിക്കാൻ സന്തോഷമാണുള്ളതെന്നും ആവശ്യപ്പെട്ടാൽ 500 ഡോക്ടർമാർ കേരളത്തിലേക്ക് വരാൻ തയാറായി നിൽകുകയാണെന്നും ഗിരീഷ് മഹാജൻ പറഞ്ഞു. 20 ദിവസം മന്ത്രിയും സംഘവും കേരളത്തിലുണ്ടാകും.