< Back
Kerala

Kerala
പ്രളയക്കെടുതിയില്‍ സര്‍ക്കാര്‍ ഇരന്നു വാങ്ങിയ മരണങ്ങളുണ്ടെന്ന് ശ്രീധരന്‍പിള്ള
|22 Aug 2018 6:33 PM IST
അണക്കെട്ടുകള്‍ എല്ലാം ഒരുമിച്ച് തുറന്ന് വിടേണ്ടി വന്നു. മരണങ്ങള്‍ ഇരന്നുവാങ്ങിയതാണ്.
പ്രളയം നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്തം കാണിച്ചില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. അണക്കെട്ടുകള്‍ എല്ലാം ഒരുമിച്ച് തുറന്ന് വിടേണ്ടി വന്നു. മരണങ്ങള്‍ ഇരന്നുവാങ്ങിയതാണ്. വിദേശസഹായം സ്വീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഔപചാരികമായ നിലപാട് ഇത് വരെ സ്വീകരിച്ചിട്ടില്ലെന്നും ശ്രീധരന്‍പിള്ള ഡല്‍ഹിയില്‍ പറഞ്ഞു.