< Back
Kerala

Kerala
യു.എ.ഇയുടെ 700 കോടിയില്‍ യൂസുഫലിയുടെ പേരില്‍ വ്യാജ വാര്‍ത്ത; നടപടിയെടുക്കുമെന്ന് ലുലു ഗ്രൂപ്പ്
|23 Aug 2018 6:11 PM IST
യു.എ.ഇ ഭരണകൂടം പ്രഖാപിച്ച 700 കോടി രൂപയുടെ സഹായം ഇന്ത്യന്‍ സര്‍ക്കാരിന് വാങ്ങാൻ നിയമതടസമുണ്ടെങ്കിൽ യൂസുഫലി അത് കൊടുക്കുമെന്ന രീതിയിൽ ചില ഓൺലൈൻ മാധ്യമങ്ങളും
എം.എ യൂസുഫലി പറഞ്ഞെന്നു കാണിച്ചു വ്യാപിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ കരുതിയിരിക്കുക. പ്രളയ ദുരിതം നേരിടുന്ന കേരളത്തിന്, യു.എ.ഇ ഭരണകൂടം പ്രഖാപിച്ച 700 കോടി രൂപയുടെ സഹായം ഇന്ത്യന്‍ സര്‍ക്കാരിന് വാങ്ങാൻ നിയമതടസമുണ്ടെങ്കിൽ യൂസുഫലി അത് കൊടുക്കുമെന്ന രീതിയിൽ ചില ഓൺലൈൻ മാധ്യമങ്ങളും സോഷ്യൽ മീഡിയയും പ്രചരിപ്പിക്കുന്നതിൽ യാതൊരു അടിസ്ഥാനവുമില്ലെന്നു ലുലു ഗ്രൂപ്പ് വ്യക്തമാക്കി. ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമപരമായ നടപടിയെടുക്കുമെന്ന് ലുലു ഗ്രൂപ്പിന്‍റെ കമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്മെന്‍റ് അറിയിച്ചു.