< Back
Kerala
നഷ്ടങ്ങളുടെ വ്യാപ്തി കൂടും, പ്രാഥമികമായി കണക്കാക്കിയതിനേക്കാള്‍ എത്രയോ വലുത്: മുഖ്യമന്ത്രി
Kerala

നഷ്ടങ്ങളുടെ വ്യാപ്തി കൂടും, പ്രാഥമികമായി കണക്കാക്കിയതിനേക്കാള്‍ എത്രയോ വലുത്: മുഖ്യമന്ത്രി

Web Desk
|
28 Aug 2018 4:47 PM IST

നഷ്ടങ്ങളുടെ വ്യാപ്തി വളരെ കൂടുതലാണെന്നും ഇതുവരെ പൂര്‍ണമായും തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രാഥമികമായി കണക്കാക്കിയതിനേക്കാള്‍ എത്രയോ വലുതാണ് നഷ്ടമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 

പ്രളയക്കെടുതിയിലുണ്ടായ നഷ്ടങ്ങളുടെ വ്യാപ്തി വളരെ കൂടുതലാണെന്നും ഇതുവരെ പൂര്‍ണമായും തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രാഥമികമായി കണക്കാക്കിയതിനേക്കാള്‍ എത്രയോ വലുതാണ് നഷ്ടമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കുന്ന കാര്യത്തില്‍ വീണ്ടും ചര്‍ച്ചകള്‍ നടത്തും, ഇതിനായി ചീഫ് സെക്രട്ടറി ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

മാലിന്യ നിര്‍മാര്‍ജനത്തിന് പ്രത്യേക പദ്ധതി ആവിഷ്‌കരിക്കും, പ്രളയബാധിത പ്രദേശങ്ങളില്‍ കുടിവെള്ളം ഉറപ്പ് വരുത്തുമെന്നും ഇതിനായി ജലദൗര്‍ലഭ്യമുള്ള സ്ഥലങ്ങളില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജലസ്രോ്തസുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും, ജലജന്യ രോഗങ്ങളടക്കമുള്ള പകര്‍ച്ചവ്യാധികള്‍ തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും, ഇതിനായി ആരോഗ്യവകുപ്പ് ഒരുക്കങ്ങള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

ദുരന്ത മുഖത്തെ പൊലീസിന്റെ പ്രവര്‍ത്തനം രാജ്യത്തിന് തന്നെ മാതൃകാപരമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്, പുനരധിവാസ പ്രവര്‍ത്തങ്ങളില്‍ പങ്കെടുക്കുന്നവരെയും, സുപ്രീംകോടതി ജഡ്ജിമാര്‍ മുതല്‍ ദേശീയ മാധ്യമങ്ങള്‍ വരെ നല്‍കിയ പിന്തുണയേയും അദ്ദേഹം അഭിനന്ദിച്ചു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവാസികളുടെ സഹായം നല്ലതോതില്‍ ലഭ്യമാക്കേണ്ടതുണ്ടെന്നും ഇപ്പോള്‍ തന്നെ ലഭിക്കുന്നതുള്‍പ്പെടെ ഇതിനെ വ്യവസ്ഥാപിത നിലയിലാക്കണമെന്നാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Similar Posts