< Back
Kerala
ദുരിതാശ്വാസ ക്യാമ്പുകൾ അവസാനിച്ചതോടെ കൈനകരി പഞ്ചായത്തിലെ മിക്കവരും  പെരുവഴിയില്‍
Kerala

ദുരിതാശ്വാസ ക്യാമ്പുകൾ അവസാനിച്ചതോടെ കൈനകരി പഞ്ചായത്തിലെ മിക്കവരും പെരുവഴിയില്‍

Web Desk
|
6 Sept 2018 8:49 AM IST

വീടിനുള്ളിൽ നിന്ന് വെള്ളമിറങ്ങിയിട്ടില്ല. രണ്ടു ദിവസം കഴിഞ്ഞ് വെള്ളം ഇറങ്ങിയാലും പ്രാഥമിക കൃത്യം നിർവഹിക്കാൻ വിധത്തിൽ ടോയ്ലറ്റുകൾ നേരെയാവില്ല.  

ദുരിതാശ്വാസ ക്യാമ്പുകൾ അവസാനിച്ചതോടെ ആലപ്പുഴ കൈനകരി പഞ്ചായത്തിലെ മിക്കയാളുകളും പെരുവഴി യിലായ അവസ്ഥയിലാണ്. സ്ത്രീകൾ അടക്കമുള്ളവർ പ്രാഥമിക കൃത്യം നിർവഹിക്കാൻ ഗതിയില്ലാതെ നരകിക്കുകയാണിപ്പോൾ. കൈനകരി പഞ്ചായത്തിൽ പ്രളയത്തിനു ശേഷം തിരിച്ചെത്തിയ ഭൂരിപക്ഷം സ്ത്രീകളും ഈ ഗതികേടിലാണ്. വീടിനുള്ളിൽ നിന്ന് വെള്ളമിറങ്ങിയിട്ടില്ല.

രണ്ടു ദിവസം കഴിഞ്ഞ് വെള്ളം ഇറങ്ങിയാലും പ്രാഥമിക കൃത്യം നിർവഹിക്കാൻ വിധത്തിൽ ടോയ്ലറ്റുകൾ നേരെയാവില്ല. ക്യാമ്പുകളിൽ നിന്നു വന്നവർ വാർഡ് തലത്തിൽ ഭക്ഷണത്തിനുള്ള പുതിയ സംവിധാനം ഉണ്ടാക്കണമെന്നാണ് നിർദേശം. അങ്ങനെ ആണെങ്കിലും വഴിവക്കത്ത് ഭക്ഷണം പാകം ചെയ്ത് കഴിക്കേണ്ട അവസ്ഥയിലാവും ഇവർ. പ്രളയത്തിന്റെ ആഘതം ഇപ്പോഴും മനുഷ്യനെ വിട്ടോഴിഞ്ഞിട്ടില്ലെന്ന് സാക്ഷ്യപെടുത്തുകയാണ് കൈനകരി.

Related Tags :
Similar Posts