< Back
Kerala
പ്രളയക്കെടുതിയില്‍ അകപ്പെട്ട കുടുംബത്തെ കുറിച്ച് ഒരു വിവരവുമില്ല: സഹായിക്കണമെന്ന അപേക്ഷയുമായി പ്രവാസി
Kerala

പ്രളയക്കെടുതിയില്‍ അകപ്പെട്ട കുടുംബത്തെ കുറിച്ച് ഒരു വിവരവുമില്ല: സഹായിക്കണമെന്ന അപേക്ഷയുമായി പ്രവാസി

Web Desk
|
20 Aug 2018 7:15 AM IST

കുവൈത്തിൽ സ്വകാര്യ കാർഗോ കമ്പനിയിൽ ജോയ് ചെയ്യുന്ന തിരുവല്ല സ്വദേശി രാജീവ് ആണ് കുടുംബത്തെ കണ്ടെത്താൻ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി മീഡിയവൺ ഓഫീസിലെത്തിയത്.

നാട്ടിൽ പ്രളയക്കെടുതിയിൽ അകപ്പെട്ട കുടുംബത്തെ കുറിച്ച് വിവരമില്ലാതെ പ്രയാസത്തിൽ പ്രവാസി മലയാളി. കുവൈത്തിൽ സ്വകാര്യ കാർഗോ കമ്പനിയിൽ ജോയ് ചെയ്യുന്ന തിരുവല്ല സ്വദേശി രാജീവ് ആണ് കുടുംബത്തെ കണ്ടെത്താൻ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി മീഡിയവൺ ഓഫീസിലെത്തിയത്.

തിരുവല്ല നിരണം പോസ്റ്റ് ഓഫിസ് ജംഗ്ഷനിലെ ഒറ്റനില വീട്ടിലാണ് താമസിച്ചിരുന്നത്. ഭാര്യയും രണ്ട് മക്കളും ഭാര്യയുടെ മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തെ കുറിച്ചാണ് വിവരമൊന്നും ലഭിക്കാത്തത്. രാജീവന്റെ ഭാര്യാപിതാവ് മോഹനചന്ദ്ര പണിക്കർ, മാതാവ് രാജലക്ഷ്മി, ഭാര്യ മേഘ, മക്കളായ ആറ് വയസ്സുകാരി ഋഷിത, രണ്ട് വയസ്സുകാരി അക്ഷിത എന്നിവരെ കുറിച്ച് ബുധനാഴ്ച വൈകുന്നേരം മുതൽ വിവരമില്ലെന്ന് രാജീവ് മീഡിയാവണ്ണിനോട് പറഞ്ഞു.

നാട്ടിലെ രണ്ട് നമ്പറിലും വിളിച്ചിട്ട് കിട്ടിയില്ല. ബന്ധുക്കൾ വഴി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല. ഈ കുടുംബത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 00965 66138536 എന്ന നമ്പറിൽ അറിയിക്കണമെന്നു രാജീവ് പറഞ്ഞു.

Related Tags :
Similar Posts