< Back
Kerala

Kerala
ഭരണഘടനാ പദവിയുള്ളയാൾ ഭരണഘടനയെ തള്ളിപ്പറഞ്ഞ സംഘടനയുമായി ബന്ധം പുലർത്തുന്നത് ഗൗരവമുള്ള വിഷയം: എം.ബി രാജേഷ്
|19 Sept 2022 12:09 PM IST
'കത്ത് പുറത്തുവിടട്ടെ. അക്കാര്യത്തിൽ ആശങ്കയില്ല'
തിരുവന്നതപുരം: ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എംബി രാജേഷ്. ഗവർണർ എന്നത് ഭരണഘടനാ പദവിയാണ്. ആർഎസ്എസ് ബഹ്യമായ സംഘടനയും, ഭരണഘടന പദവിയുള്ള ആൾ ഭരണഘടനയെ തള്ളിപ്പറഞ്ഞ സംഘടനയുമായി ബന്ധം പുലർത്തുന്നത് ഗൗരവമുള്ള വിഷയമാണെന്ന് മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി ഭരണഘടനാപരമായി മാത്രമേ പ്രവർത്തിക്കൂ എന്നത് വ്യക്തമാണ്. കത്ത് പുറത്തുവിടട്ടെ. അക്കാര്യത്തിൽ ആശങ്കയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.