< Back
Kerala

Kerala
'മുസ്‌ലിം ലീഗ് ഒരിക്കലും എൽ.ഡി.എഫിലേക്ക് പോകില്ലെന്ന് പറയാനാകില്ല' ഡോ. എം.കെ മുനീർ
|7 Aug 2022 3:44 PM IST
''ഞാന്‍ അന്ധമായ സിപിഎം വിരോധമുള്ളയാളല്ല''
കോഴിക്കോട്: മുസ്‌ലിം ലീഗ് എൽഡിഎഫിലേക്ക് പോകില്ലെന്ന് പറയാനാകില്ലെന്ന് എം.കെ മുനീർ എംഎല്‍എ. താൻ അന്ധമായ സിപിഎം വിരോധമുള്ളയാളല്ലെന്ന് മീഡിയവൺ എഡിറ്റിറിയൽ പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
ആശയപരമായി വ്യത്യാസമുളളവർ ഒരു മുന്നണിയിൽ പ്രവർത്തിക്കുന്നതിൽ തടസമില്ല. ലീഗ് എൽ.ഡി.എഫിലേക്ക് വന്നാൽ കൊള്ളാമെന്ന നിലപാടുള്ളവർ സിപിഎമ്മിലുണ്ടെന്നും മുനീർ മീഡിയവണിനോട് പറഞ്ഞു.
അതേസമയം നിയമസഭയിൽ നോക്കിയാൽ ഒരു കൂട്ടം ആളുകൾ മുസ്‌ലിം ലീഗിനെ മാത്രമായി ആക്രമിക്കുന്നതും കാണാം. അവർക്കെതിരെ അഭിപ്രായ വ്യത്യാസങ്ങൾ പറയാൻ തനിക്കുള്ളത് പോലെ അവകാശം അവർക്കുമുണ്ട്. അതിനെ എതിർക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും മുനീർ പറഞ്ഞു. എൽഡിഎഫിലേക്ക് പോകാൻ മുസ്ലിം ലീഗ് ആലോചിക്കുന്നു എന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു.