< Back
Kerala

Kerala
'സി.പി.എം അക്കൗണ്ട് മരവിപ്പിച്ചത് അനധികൃതം, തെറ്റ് സമ്മതിച്ച് ബാങ്ക് പാർട്ടിക്ക് കത്ത് നൽകി'; എം.എം വർഗീസ്
|1 May 2024 4:49 PM IST
''സി.പി.എമ്മിനെതിരായ വേട്ടയാടലുകളെ നിയമപരമായും രാഷ്ട്രീയമായും നേരിടും''
കൊച്ചി: ബാങ്ക് ഓഫ് ഇന്ത്യക്ക് പറ്റിയ തെറ്റിൻ്റെ പേരിലാണ് തൃശൂരിൽ സി.പി.എമ്മിന്റെ അക്കൗണ്ട് മരവിപ്പിച്ചതെന്ന് ജില്ലാ സെക്രട്ടറി എം.എം വർഗീസ്. വീഴ്ച സമ്മതിച്ചുകൊണ്ടുള്ള ബാങ്ക് ഓഫ് ഇന്ത്യയുടെ കത്ത് ലഭിച്ചെന്നും വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മരവിപ്പിച്ച അക്കൗണ്ട് മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് തുടങ്ങിയതാണ്. ഇടപാടുകൾ സുതാര്യമാണ്.സി.പി.എമ്മിനെതിരായ വേട്ടയാടലുകളെ നിയമപരമായും രാഷ്ട്രീയമായും നേരിടും. പിൻവലിച്ച പണവുമായി വരാൻ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇന്നലെ ബാങ്കിൽ പോയതെന്നും എം.എം വർഗീസ് പറഞ്ഞു.