< Back
Kerala
1 Crore heroin hunt, Palakkad railway station, drugs in palakkad, latest malayalam news, 1 കോടിയുടെ ഹെറോയിൻ വേട്ട, പാലക്കാട് റെയിൽവേ സ്റ്റേഷൻ, മയക്കുമരുന്ന് പാലക്കാട്, ഏറ്റവും പുതിയ മലയാളം വാർത്തകൾ
Kerala

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഒരു കോടി രൂപയുടെ ഹെറോയിൻ വേട്ട

Web Desk
|
8 Nov 2023 8:19 PM IST

140 ഗ്രാം തൂക്കമുള്ള ഹെറോയിന് വിപണിയിൽ ഒരു കോടി രൂപയിലേറെ വിലയുണ്ട്

പാലക്കാട്: ജില്ലയിലെ റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫിന്റെ വൻ ഹെറോയിൻ വേട്ട. ഒരു കോടി രൂപയുടെ ഹെറോയിനാണ് പിടികൂടിയത്. ദിബ്രുഗഡ് കന്യാകുമാരി എക്സ്പ്രസിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഹെറോയിൻ കണ്ടെത്തിയത്. രണ്ട് പാക്കറ്റുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു.



140 ഗ്രാം തൂക്കമുള്ള ഹെറോയിന് വിപണിയിൽ ഒരു കോടി രൂപയിലേറെ വിലയുണ്ട്. സമീപ കാലത്തെ ഏറ്റവും വലിയ വേട്ടയാണിതെന്ന് ആർ.പി.എഫ് പറഞ്ഞു. അന്യ രാജ്യങ്ങളിൽ നിന്ന് അസമിൽ എത്തിച്ച് കേരളത്തിലേക്ക് കടത്തിയതായിരിക്കുമെന്നാണ് ആർ.പി.എഫിന്‍റെ പ്രാഥമിക നിഗമനം.


പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായും ആർ.പി.എഫ്, എക്സൈസ് സംയുക്ത സംഘം വ്യക്തമാക്കി.

Similar Posts