< Back
Kerala
Ernakulam,kerala,latest malayalam news,POCSO,കൊച്ചി,പോക്സോ കേസ്,
Kerala

എറണാകുളത്ത് പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാര്‍ പീഡനത്തിനിരയായി; അമ്മയുടെ ആൺ സുഹൃത്ത് കസ്റ്റഡിയിൽ

Web Desk
|
20 March 2025 11:25 AM IST

കുട്ടികൾ സഹപാഠികൾക്കെഴുതിയ കത്തിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്

കൊച്ചി:എറണാകുളം കുറുപ്പുംപടിയിൽ പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാര്‍ പീഡനത്തിനിരയായി.അമ്മയുടെ ആൺ സുഹൃത്താണ് കുട്ടികളെ പീഡിപ്പിച്ചത്.സംഭവത്തില്‍ അയ്യമ്പുഴ സ്വദേശി ധനേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.കുട്ടികൾ സഹപാഠികൾക്കെഴുതിയ കത്തിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്.

ലോറി ഡ്രൈവറായ പ്രതി 2023 ജൂൺ മുതൽ കുട്ടികളെ പീഡിപ്പിച്ചുവരിയായിരുന്നെന്ന് പൊലീസ് പറയുന്നു. പീഡനത്തിന് ഇരയായ കാര്യം കുട്ടികളൊരാൾ ഇതുസംബന്ധിച്ച് സഹപാഠിക്ക് കത്തെഴുതി നൽകി.സഹപാഠി ഈ കത്ത് അധ്യാപികക്ക് കൈമാറുകയും ചെയ്തു. അധ്യാപികയാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. അമ്മ ഇല്ലാതിരുന്ന സമയത്താണ് പീഡനത്തിന് ഇരയാക്കിയതെന്നാണ് പറയുന്നത്.

എന്നാൽ അമ്മയുടെ അറിവോടെയാണോ പീഡനം നടന്നത് എന്നകാര്യത്തിൽ വ്യക്തയില്ല. കസ്റ്റഡിയിലെടുത്ത ധനേഷിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പോക്സോ കേസിന് പുറമെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കൂടുതൽ കുട്ടികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാൻ മൂത്ത കുട്ടിയോട് പ്രതി ആവശ്യപ്പെട്ടെന്ന് പെരുമ്പാവൂർ എ.എസ്.പി ശക്തി സിംഗ് ആര്യ പറഞ്ഞു.


Similar Posts