< Back
Kerala
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയെങ്കിലും  ധനസഹായം നൽകണം ; രമേശ് ചെന്നിത്തല
Kerala

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയെങ്കിലും ധനസഹായം നൽകണം ; രമേശ് ചെന്നിത്തല

Web Desk
|
18 Oct 2021 3:50 PM IST

ഉരുള്‍പൊട്ടലുണ്ടായ കോട്ടയം ജില്ലയിലെ പ്ലാപ്പള്ളി സന്ദർശിച്ച ശേഷമാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്

മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയെങ്കിലും ധനസഹായം നൽകണമെന്ന് രമേശ് ചെന്നിത്തല. നാശമുണ്ടായ മേഖലകളുടെ പുനർനിർമാണത്തിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉരുള്‍പൊട്ടലുണ്ടായ കോട്ടയം ജില്ലയിലെ പ്ലാപ്പള്ളി സന്ദർശിച്ച ശേഷമാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്.

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് റവന്യു മന്ത്രി കെ രാജൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് കാലതാമസം കൂടാതെ സഹായം വിതരണം ചെയ്യാൻ നിർദേശിച്ചതായി മന്ത്രി പറഞ്ഞു.

ഉരുൾപൊട്ടലുണ്ടായ കോട്ടയം പ്ലാപ്പള്ളിയിൽ 12 പേരെയാണ് കാണാതായത്. അതില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെത്തിയിരുന്നു. പ്രദേശത്തെ മൂന്ന് വീടുകൾ ഒലിച്ചുപോയി.


Similar Posts