Kerala
പത്താം ക്ലാസുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
Kerala

പത്താം ക്ലാസുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Web Desk
|
18 July 2022 12:59 PM IST

നീലേശ്വരം ചായോത്ത് ഗവ.ഹയർ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്

കാസർകോട്: ഹൃദയാഘാതത്തെ തുടർന്ന് പത്താം ക്ലാസുകാരൻ മരിച്ചു.കാസർകോട് ചായ്യോത്ത് സ്വദേശികളായ വിമൽ, ഷിജി ദമ്പതികളുടെ മകൻ അരുൾ വിമൽ (15) ആണ് മരിച്ചത്. ഇന്ന് രാവിലെ ശ്വാസതടസത്തെ അരുളിനെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നീലേശ്വരം ചായോത്ത് ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ പത്താം തരം വിദ്യാർഥിയാണ് മരിച്ച അരുൾ.

Similar Posts