< Back
Kerala
പാലക്കാട്ട്  10 വയസുകാരൻ ജീവനൊടുക്കിയ നിലയിൽ
Kerala

പാലക്കാട്ട് 10 വയസുകാരൻ ജീവനൊടുക്കിയ നിലയിൽ

Web Desk
|
15 Feb 2026 3:55 PM IST

അഞ്ചാം ക്ലാസ്സ് വിദ്യാർഥിയാണ്

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ 10 വയസുകാരൻ ജീവനൊടുക്കിയ നിലയിൽ. കണ്ണമ്പ്ര പുന്നാടത്ത് മനോജിൻ്റെ മകൻ അഞ്ചാം ക്ലാസ്സ് വിദ്യാർഥി രഘു റാം മോഹനാണ് മരിച്ചത്.

മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വഴക്ക് പറഞ്ഞതാണ് ജീവനൊടുക്കാൻ കാരണം എന്നാണ് വിവരം. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുള്ളപ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 'ദിശ' ഹെല്‍പ് ലൈന്‍ നമ്പര്‍: 1056, 04712552056)

Similar Posts