< Back
Kerala

Kerala
തൃശൂരിൽ കഴുത്തിൽ ഷാൾ കുരുങ്ങി 10 വയസുകാരിക്കു ദാരുണാന്ത്യം
|13 Aug 2024 11:55 AM IST
കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കുട്ടിയുടെ കഴുത്തിൽ ഷാൾ കുരുങ്ങുകയായിരുന്നു
തൃശൂര്‍: ചേലക്കരയിൽ കഴുത്തിൽ ഷാൾ കുരുങ്ങി 10 വയസുകാരിക്കു ദാരുണാന്ത്യം. ചേലക്കര വട്ടുള്ളി തുടുമേൽ റെജി-ബ്രിസിലി ദമ്പതികളുടെ മകൾ എൽവിനയാണ് മരിച്ചത്. ഇന്നലെ രാത്രി 9.30ഓടെയാണു സംഭവം.
മുറിയിൽ ജനാലയുടെ അരികിൽ കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കുട്ടിയുടെ കഴുത്തിൽ ഷാൾ കുരുങ്ങുകയായിരുന്നു. പുറത്തുപോയി തിരിച്ചെത്തിയ അച്ഛൻ റെജിയാണ് മകള്‍ കുടുങ്ങിക്കിടക്കുന്നതു ശ്രദ്ധിച്ചത്.
ഉടൻ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Summary: 10-year-old girl dies after shawl got tangled around neck in Chelakkara, Thrissur