< Back
Kerala
10-year-old girl kidnapped,Kasaragod sexually harassed,latest malayalam news,കാസര്‍കോട്,പത്തുവയസുകാരിയെ പീഡിപ്പിച്ചു,
Kerala

ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ പീഡിപ്പിച്ച സംഭവം; പത്ത് ദിവസം കഴിഞ്ഞിട്ടും പ്രതി ഒളിവിൽ, പിടികൂടാനാകാതെ പൊലീസ്‌

Web Desk
|
24 May 2024 7:14 AM IST

കർണാടക, തമിഴ്നാട് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്

കാസര്‍കോട്: കാഞ്ഞങ്ങാട്ട് ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കേസിലെ പ്രതിയെ പിടികൂടാനാവാതെ പൊലീസ്. സംഭവം നടന്ന് പത്ത് ദിവസം ആകുമ്പോഴും പ്രതി ഒളിവിൽ തന്നെ തുടരുകയാണ്.

കർണാടക, തമിഴ്നാട് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ പൊലീസ് ചോദ്യം ചെയ്തെങ്കിലും കൂടുതൽ വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. ഈ മാസം 15 ന് പുലർച്ചെയാണ് വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന പത്ത് വയസുകാരിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ചത്.

കഴിഞ്ഞദിവസം പെൺകുട്ടിയിൽ നിന്ന് ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് രഹസ്യ മൊഴിയെടുത്തിരുന്നു. കേസിൽ കുടക് സ്വദേശിയായ പ്രതിയെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കിയെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു.


Similar Posts