< Back
Kerala

Kerala
തൊഴിലാളികൾക്കുള്ള അരി മറിച്ചുവിറ്റു; മുൻ പഞ്ചായത്ത് സെക്രട്ടറിക്കും ക്ലർക്കിനും 10 വർഷം കഠിന തടവ്
|25 Oct 2024 11:36 PM IST
10 വർഷം തടവിന് പുറമെ മൂന്ന് ലക്ഷം രൂപ പിഴയും ഒടുക്കണം
കോട്ടയം: അരി മറിച്ചുവിറ്റ് ക്രമക്കേട് നടത്തിയ മുൻ പഞ്ചായത്ത് സെക്രട്ടറിക്കും മുൻ ക്ലർക്കിനും 10 വർഷം കഠിന തടവും പിഴയും ശിക്ഷ. കോട്ടയം മുണ്ടക്കയം മുൻ പഞ്ചായത്ത് സെക്രട്ടറി പി.കെ സോമൻ, മുൻ ക്ലർക്ക് പി.കെ റഷീദ് എന്നിവർക്കെതിരെയാണ് നടപടി.
കോട്ടയം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 10 വർഷം തടവിനു പുറമെ മൂന്ന് ലക്ഷം രൂപ പിഴയും ഒടുക്കണം. മുണ്ടക്കയം ഹൈവേ നിർമാണത്തിന് എത്തിയ തൊഴിലാളികൾക്ക് സർക്കാർ അനുവദിച്ച 100 ടൺ അരിയാണ് പ്രതികൾ മറിച്ചുവിറ്റത്.