< Back
Kerala

Kerala
വാടകവീടെടുത്ത് കഞ്ചാവ് വിൽക്കാൻ ശ്രമം: 100 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
|26 July 2023 7:17 PM IST
രണ്ടുകിലോ വീതമുള്ള അൻപത് പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 300 ഗ്രാമിലധികം എം ഡി എം എ യും പ്രതികളിൽ നിന്ന് പിടിച്ചെടുത്തു
പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ വൻ കഞ്ചാവ് വേട്ട. 100 കിലോ കഞ്ചാവ് പിടിച്ചെടുത്തു. നഗരത്തിലെ ഒരു വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികളെ പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തുവരികയാണ്. രണ്ടുകിലോ വീതമുള്ള അൻപത് പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സലിം, ജോയൽ, ഉബൈദ് എന്നിവരാണ് പിടിയിലായത്. പത്തനംതിട്ട കോയിപ്പുറത്ത് നിന്നും കഞ്ചാവ് പിടിച്ചതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇവരിലേക്കും അന്വേഷണം നീണ്ടത്. 300 ഗ്രാമിലധികം എം ഡി എം എ യും പ്രതികളിൽ നിന്ന് പിടിച്ചെടുത്തു.