< Back
Kerala

Kerala
തലയോലപ്പറമ്പിൽ നൂറ് കിലോ കഞ്ചാവ് പിടികൂടി; രണ്ടുപേർ അറസ്റ്റിൽ
|9 Oct 2022 9:52 AM IST
രക്ഷപ്പെടാൻ നോക്കിയ പ്രതികളെ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു
കോട്ടയം: തലയോലപ്പറമ്പിൽ നൂറ് കിലോ കഞ്ചാവ് പിടികൂടി. വാഹനത്തിൽ കടത്താൻ ശ്രമിച്ച കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇരുവരും കോട്ടയം സ്വദേശികളാണ്. ഏറ്റുമാനൂർ സ്വദേശി കെൻസാബു,മുണ്ടക്കയം സ്വദേശി രഞ്ജിത്ത് രാജു എന്നിവരെയാണ് തലയോലപ്പറമ്പ് പൊലീസ് പിടികൂടിയിരിക്കുന്നത്.
പൊലീസും, എക്‌സൈസും വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. രാവിലെ ആറരയോട് കൂടിയാണ് വാഹന പരിശോധന നടന്നത്. രക്ഷപ്പെടാൻ നോക്കിയ പ്രതികളെ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഇത് എവിടെ നിന്ന് കൊണ്ടുവന്നുm എവിടേക്ക് കൊണ്ടുപോകാനാണ് തുടങ്ങിയ കാര്യങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്.