< Back
Kerala

Kerala
കൊച്ചിയിൽ 1000 കോടിയുടെ ലഹരിവേട്ട; പിടികൂടിയത് 220 കിലോ ഹെറോയിൻ
|20 May 2022 5:38 PM IST
തമിഴ്‌നാട്ടിൽ നിന്നുള്ള രണ്ട് മത്സ്യബന്ധന ബോട്ടുകളിലായിരുന്നു ലഹരി മരുന്ന്
കൊച്ചി: കൊച്ചിയിൽ 1000 കോടിയുടെ ലഹരിമരുന്ന് പിടികൂടി. 220 കിലോ ഹെറോയിനാണ് പിടികൂടിയത്. കോസ്റ്റ്ഗാർഡുംറവന്യൂ ഇന്റലിജൻസും നടത്തിയ പരിശോധനയിൽ പുറംകടലിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയത്. തമിഴ്‌നാട്ടിൽ നിന്നുള്ള രണ്ട് മത്സ്യബന്ധന ബോട്ടുകളിലായിരുന്നു ലഹരി മരുന്ന്. പുറങ്കടലിലൂടെ നീങ്ങന്നതിനിടെയാണ് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന മലയാളികളും തമിഴ്‌നാട് സ്വദേശികളും അടക്കം 20 പേരെ കസ്റ്റഡിയിലെടുത്തു.