< Back
Kerala

പ്രതീകാത്മക ചിത്രം
Kerala
തിരുവനന്തപുരത്ത് പത്താം ക്ലാസുകാരി കടലില്‍ മരിച്ചനിലയിൽ
|23 May 2024 5:21 PM IST
ഒപ്പമുണ്ടായിരുന്ന കുട്ടിക്കായി തിരച്ചിൽ തുടരുകയാണ്
തിരുവനന്തപുരം: കാപ്പിൽ ബീച്ചിൽ വിദ്യാർഥിനിയെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. അയിരൂരിലെ സ്വകാര്യ സ്‌കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന ശ്രേയ (16 )ആണ് മരിച്ചത്. മറ്റൊരു കുട്ടിയൊടൊപ്പം എത്തിയ പെൺകുട്ടി കടലിൽ ചാടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
പെൺകുട്ടി വീട്ടിൽനിന്ന് പിണങ്ങി ഇറങ്ങിയതാണെന്നാണ് പൊലീസ് പറയുന്നത്. ഒപ്പമുണ്ടായിരുന്ന കുട്ടിക്കായി തിരച്ചിൽ നടത്തുകയാണ്.