< Back
Kerala
സിദ്ദിഖ് കാപ്പനായി 11 യുഡിഎഫ് എംപിമാർ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു
Kerala

സിദ്ദിഖ് കാപ്പനായി 11 യുഡിഎഫ് എംപിമാർ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു

Web Desk
|
25 April 2021 4:56 PM IST

യൂത്ത് ലീഗ് നാളെ ദേശവ്യാപക പ്രതിഷേധം സംഘടിപ്പിക്കും

സിദ്ദിഖ് കാപ്പനായി 11 യുഡിഎഫ് എംപിമാർ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. കാപ്പനെ തുടർ ചികിത്സയ്ക്കായി ഡൽഹി എയിംസിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. സിദ്ദിഖ് കാപ്പന് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നാളെ ദേശവ്യാപക പ്രതിഷേധം സംഘടിപ്പിക്കും.

സിദ്ദിഖ് കാപ്പന്‍റെ ഹർജി എത്രയും വേഗം പരിഗണിക്കണമെന്നും അദ്ദേഹത്തെ മികച്ച ചികിത്സയ്ക്കായി ഡൽഹി എയിംസിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് 11 എംപിമാർ കത്ത് നൽകിയത്. കെ.സുധാകരൻ, കെ. മുരളീധരൻ, ഇ.ടി. മുഹമ്മദ് ബഷീർ, ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ് തുടങ്ങി 11 എംപിമാരാണ് കത്ത് നൽകിയത്. കൂടാതെ പി.കെ. കുഞ്ഞാലിക്കുട്ടി പ്രധാനമന്ത്രിക്കും കത്തയച്ചിട്ടുണ്ട്. പ്രൊട്ടസ്റ്റ് വാൾ തീർത്താണ് യൂത്ത് ലീഗ് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുക.

Related Tags :
Similar Posts