< Back
Kerala
Biju

അറസ്റ്റിലായ ബിജു

Kerala

11 വയസുകാരിക്ക് നേരെ അതിക്രമം; ചോദ്യം ചെയ്ത മുത്തച്ഛന്‍റെ കൈ തല്ലിയൊടിച്ചു

Web Desk
|
28 May 2023 7:26 AM IST

ഇന്നലെ രാവിലെ 9 മണിയോടെ അയൽ വീട്ടിലേക്ക് പാൽ വാങ്ങാൻ പോയ പെൺകുട്ടിയെ പ്രതിയായ ബിജു ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ആക്രമിക്കാൻ ശ്രമിച്ചു

തിരുവനന്തപുരം: 11 വയസുകാരിക്ക് നേരെ വഴിയരികിൽ വച്ച് അതിക്രമത്തിന് ശ്രമിച്ച പ്രതി പിടിയിൽ. തിരുവനന്തപുരം കന്യാകുളങ്ങര സ്വദേശി ബിജുവാണ് അറസ്റ്റിലായത്. കുട്ടിയെ ആക്രമിച്ചത് ചോദ്യം ചെയ്ത മുത്തച്ഛന്‍റെ കയ്യും പ്രതി തല്ലിയൊടിച്ചിരുന്നു.

ഇന്നലെ രാവിലെ 9 മണിയോടെ അയൽ വീട്ടിലേക്ക് പാൽ വാങ്ങാൻ പോയ പെൺകുട്ടിയെ പ്രതിയായ ബിജു ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ആക്രമിക്കാൻ ശ്രമിച്ചു. പേടിച്ച് പെൺകുട്ടി സമീപത്തെ വീട്ടിലേക്ക് ഓടി കയറിയാണ് രക്ഷപ്പെട്ടത് . ആക്രമിക്കുകയും ആയിരുന്നു. കാര്യം തിരക്കാൻ പ്രതിയുടെ വീട്ടിലെത്തിയ കുട്ടിയുടെ മുത്തച്ഛനെ ഇയാൾ ആക്രമിക്കുകയും കമ്പി വടികൊണ്ട് തലയ്ക്കടിക്കുകയും കൈ തല്ലിയൊടിക്കുകയുമായിരുന്നു. ബിജുവിന്‍റെ പേരിൽ നാല് കേസുകൾ നിലവിലുണ്ട്. പ്രതിക്കെതിരെ വധശ്രമത്തിനും പോക്സോ പ്രകാരവും കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



Similar Posts